
യുഎസിൽ തുടർച്ചയായി ഉണ്ടായ സാങ്കേതിക പരാജയങ്ങളെ തുടർന്നു പ്രസിഡന്റ് ട്രംപിന്റെ നാഷനൽ സൈബർ ഡയറക്‌ടർ ഷോൺ കെയ്‌ൻക്രോസ് രാജി വച്ചു. രാജ്യമൊട്ടാകെ വിമാന സർവീസുകൾ നിർത്തി വയ്‌ക്കേണ്ടി വന്നതും മൈക്രോസോഫ്റ്റ് ഔട്ട്ലുക്, യുണൈറ്റഡ് എയർലൈൻസ്, ബാങ്കുകൾ, എൻ എസ് എ എന്നിവയിലൊക്കെ ഉണ്ടായ സാങ്കേതിക പിഴവുകളും കടുത്ത വിമർശനം ഉയർത്തിയിരുന്നു.
ബാക്കിയുള്ള രണ്ടു വർഷം കൂടി തുടരാൻ ആഗ്രഹിക്കുന്നില്ലെന്നു കെയ്‌ൻക്രോസ് പറഞ്ഞതായി ഫോക്സ് ന്യൂസ് റിപ്പോർട്ടിൽ കാണുന്നു. ആരും അമ്പരക്കേണ്ട കാര്യമില്ലെന്നു ട്രംപ് പറഞ്ഞിരുന്നെങ്കിലും ലക്ഷക്കണക്കിനാളുകൾ ദുരിതം അനുഭവിച്ചു എന്ന വസ്തുത നിഷേധിക്കാനാവില്ല.
National Cyber Director Sean Cairncross steps down amid tech outages