Image

കുന്നംകുളത്ത് കസ്റ്റഡി മർദനത്തിനിരയായ കോൺഗ്രസ് നേതാവിന് 50,000 രൂപ നഷ്ടപരിഹാരം നൽകണം; മനുഷ‍്യാവകാശ കമ്മിഷൻ

Published on 19 November, 2026
കുന്നംകുളത്ത് കസ്റ്റഡി മർദനത്തിനിരയായ കോൺഗ്രസ് നേതാവിന് 50,000 രൂപ നഷ്ടപരിഹാരം നൽകണം; മനുഷ‍്യാവകാശ കമ്മിഷൻ

തൃശൂർ: യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്‍റായിരുന്ന വി.എസ്. സുജിത്ത് കുന്നംകുളത്ത് കസ്റ്റഡി മർദനത്തിനിരയായ സംഭവത്തിൽ 50,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ദേശീയ മനുഷ‍്യാവകാശ കമ്മിഷൻ. ഇതുസംബന്ധിച്ച് കമ്മിഷൻ സംസ്ഥാന സർക്കാരിന് നിർദേശം നൽകി.

മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മിഷന്‍റെ നടപടി. സുജിത്ത് കടുത്ത ശാരീരിക മർദനത്തിനും പീഡനത്തിനും ഇരയായെന്ന് ചൂണ്ടിക്കാട്ടിയാണ് സുധീരൻ പരാതിയുമായി മനുഷ‍്യാവകാശ കമ്മിഷനെ സമീപിച്ചത്.

സുധീരന്‍റെ പരാതിയെത്തുടർന്ന് കേസെടുക്കുകയും തുടർനടപടി സ്വീകരിക്കുകയുമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചെലവുകൾ നടപ്പു സാമ്പത്തിക വർഷത്തിലെ ബജറ്റ് വിഹിതത്തിൽ നിന്നും ഈടാക്കുമെന്ന് ഉത്തരവിൽ വ‍്യക്തമാക്കിയിട്ടുണ്ട്.

2023 ഏപ്രിൽ അഞ്ചിനായിരുന്നു സുജിത്തിനെ പൊലീസ് സ്റ്റേഷനിൽ വച്ച് മർദിക്കുകയും പരുക്കേൽപ്പിക്കുകയും ചെയ്തത്. ചൊവ്വന്നൂരിൽ വഴിയരികിൽ നിൽകുകയായിരുന്ന സുഹൃത്തുക്കളെ പൊലീസ് ഭീഷണിപ്പെടുത്തുന്നത് ശ്രദ്ധയിൽപ്പെട്ടത് ചോദ‍്യം ചെയ്തതിനായിരുന്നു സുജിത്തിന് മർദനമേറ്റത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക