Image

തമിഴ്‌നാട് മുൻ മുഖ്യമന്ത്രി എംകെ സ്റ്റാലിനെ അട്ടിമറിച്ച് സഭയിലെത്തിയ ടിവികെ നേതാവ് വി എസ് ബാബു അന്തരിച്ചു

Published on 19 November, 2026
തമിഴ്‌നാട് മുൻ മുഖ്യമന്ത്രി എംകെ സ്റ്റാലിനെ അട്ടിമറിച്ച് സഭയിലെത്തിയ ടിവികെ നേതാവ് വി എസ് ബാബു അന്തരിച്ചു

ചെന്നൈ: തമിഴക വെട്രി കഴകം എംഎൽഎയും ചെന്നൈ കൊളത്തൂർ മണ്ഡലത്തിലെ ജനപ്രതിനിധിയുമായ വിഎസ് ബാബു (72) അന്തരിച്ചു.  ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച ഉച്ചയ്ക്ക് 2.24-നായിരുന്നു അന്ത്യം.

സെപ്റ്റംബർ ഒൻപതിനാണ് ശ്വാസകോശ സംബന്ധമായ ഗുരുതര ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ബാബുവിനെ എംജി.എം ഹെൽത്ത് കെയറിൽ പ്രവേശിപ്പിച്ചത്. അന്നുമുതൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാവുകയും വ്യാഴാഴ്ച ഹൃദയാഘാതത്തെത്തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നുവെന്ന് ആശുപത്രി അധികൃതർ പ്രസ്താവനയിൽ അറിയിച്ചു.

2026-ലെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെ. അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എംകെ.സ്റ്റാലിനെ അട്ടിമറിച്ചതോടെയാണ് വി.എസ്. ബാബു ശ്രദ്ധേയനായത്. 2011 മുതൽ സ്റ്റാലിൻ തുടർച്ചയായി വിജയിച്ചുകൊണ്ടിരുന്ന ഉരുക്കുകോട്ടയായ കൊളത്തൂർ മണ്ഡലത്തിൽ 8,795 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു ബാബുവിന്റെ ചരിത്രവിജയം. ബാബു 82,997 വോട്ടുകൾ നേടിയപ്പോൾ സ്റ്റാലിന് 74,202 വോട്ടുകൾ മാത്രമാണ് നേടാനായത്. 2021-ലെ തെരഞ്ഞെടുപ്പിൽ 70,384 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിന് സ്റ്റാലിൻ വിജയിച്ച മണ്ഡലത്തിലാണ് ടി.വി.കെ. സ്ഥാനാർത്ഥിയായി മത്സരിച്ച ബാബു അട്ടിമറി വിജയം സ്വന്തമാക്കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക