
കൊച്ചി; കൊച്ചിയില്‍ ഡോക്ടറെ ആക്രമിച്ച കേസില്‍ യുവ നടി അടക്കം മൂന്ന് പേര്‍ക്ക് ജാമ്യം. യുവ നടി, ബിബിന്‍ പെരുമ്പള്ളി, ഡ്രൈവര്‍ വിഷ്ണു എന്നിവര്‍ക്കാണ് സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്. പ്രതികളുടെ ജാമ്യാപേക്ഷ മുമ്പ് തള്ളിയിരുന്നു. രോഗിയെ ചികിത്സിക്കാനെന്ന വ്യാജേന ഡോക്ടറെ വിളിച്ചുവരുത്തി മര്‍ദിച്ചുവെന്നായിരുന്നു പരാതി. ഡോക്ടറുടെ മൊബൈല്‍ ഫോണുകളും വാച്ചും സംഘം കവര്‍ന്നുവെന്നും പരാതിയിലുണ്ട്. പിന്നാലെയാണ് നടി ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തത്.