
ഓസ്റ്റിന്‍ : മുസ്ലിം അവകാശ സംഘടനയായ CAIR-നെ (കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍-ഇസ്ലാമിക് റിലേഷന്‍സ്) വിദേശ ഭീകരസംഘടനയായി പ്രഖ്യാപിച്ച നിലവിലെ ഗവര്‍ണര്‍ ഗ്രെഗ് ആബട്ടിന്റെ നിര്‍ദ്ദേശം റദ്ദാക്കുമെന്ന് നിയുക്ത ഗവര്‍ണര്‍ ജിന ഹിനോജോസ പ്രഖ്യാപിച്ചു.
പൗരാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പായി ജിനയുടെ തീരുമാനത്തെ CAIR അടക്കമുള്ള സംഘടനകള്‍ സ്വാഗതം ചെയ്തു.
CAIR-നെ ടെക്‌സസില്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് ടെക്‌സസ് അറ്റോര്‍ണി ജനറല്‍ കെന്‍ പാക്സ്റ്റണ്‍ ഫയല്‍ ചെയ്ത ഹര്‍ജി കോടതിയില്‍ നിന്ന് പിന്‍വലിച്ചു.
വിഭാഗീയതകള്‍ക്കും സാംസ്‌കാരിക തര്‍ക്കങ്ങള്‍ക്കും അതീതമായി എല്ലാ ടെക്‌സസുകാര്‍ക്കും വേണ്ടിയാകും തന്റെ ഭരണമെന്ന് ജിന ഹിനോജോസ വ്യക്തമാക്കി.