Image

കോണ്‍ഗ്രസ് ജനാധിപത്യ പാര്‍ട്ടിയെന്ന് ചെന്നിത്തല; ആര്‍ക്കും നിയമത്തിന്റെ പരിധി ലംഘിക്കാനാവില്ലെന്ന് സണ്ണി ജോസഫ്

Published on 19 November, 2026
 കോണ്‍ഗ്രസ് ജനാധിപത്യ പാര്‍ട്ടിയെന്ന് ചെന്നിത്തല; ആര്‍ക്കും നിയമത്തിന്റെ പരിധി ലംഘിക്കാനാവില്ലെന്ന് സണ്ണി ജോസഫ്

 

തിരുവനന്തപുരം: കോണ്‍ഗ്രസ് ജനാധിപത്യ പാര്‍ട്ടിയാണെന്നും എല്ലാ ആളുകള്‍ക്കും അഭിപ്രായംപറയാന്‍ അവസരമുണ്ടെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സി.പി.എമ്മിന്റെ ശൈലിയല്ല കോണ്‍ഗ്രസ് പിന്തുടരുന്നത്. ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞദിവസം അന്തിമ തീരുമാനങ്ങളുണ്ടായതെന്നും ചെന്നിത്തല പറഞ്ഞു. മുന്നണിയില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ മതിയായ ചര്‍ച്ചകളില്ലാതെ, ഏകപക്ഷീയമായി തീരുമാനങ്ങള്‍ കൈക്കൊള്ളുന്നുവെന്ന ആക്ഷേപത്തില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.

ചര്‍ച്ചചെയ്ത് യോജിച്ച തീരുമാനത്തിലെത്തുകയെന്നതാണ് കോണ്‍ഗ്രസ് ശൈലി. എല്ലാവര്‍ക്കും അവരവരുടേതായ അഭിപ്രായങ്ങളും അവ പറയാന്‍ അവസരങ്ങളുമുണ്ടാവും. ജനാധിപത്യ പാര്‍ട്ടിയെന്നനിലയില്‍ അഭിപ്രായങ്ങളെല്ലാം മാനിച്ച്, യോജിച്ചാണ് കോണ്‍ഗ്രസ് അന്തിമ തീരുമാനമെടുക്കുക. അതാണ് പാര്‍ട്ടി ശൈലി. അങ്ങനെയാണ് 
കഴിഞ്ഞദിവസം അന്തിമതീരുമാനം കൈക്കൊണ്ടതും. ഉള്ളവരെ എ.കെ.ജി. സെന്ററില്‍ വിളിച്ചുകൂട്ടി തന്റെ അഭിപ്രായം പറയുകയും ബാക്കിയുള്ളവര്‍ അത് ശിരസ്സാവഹിക്കുകയും ചെയ്യുന്ന എല്‍.ഡി.എഫ്. മുഖ്യമന്ത്രിയുടെ ശൈലിയല്ല തങ്ങളുടേതെന്നും ചെന്നിത്തല പറഞ്ഞു.

കോണ്‍ഗ്രസില്‍ ഏകപക്ഷീയമായി കൈക്കൊള്ളുന്ന ശൈലിയല്ല ഉള്ളതെന്നും അത് ശരിയല്ലെന്നും വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫും വ്യക്തമാക്കി. എല്ലാവരുമായി കൂടിയാലോചനകള്‍ നടത്തി മുന്നോട്ടുപോവാനാണ് ശ്രമിക്കുന്നത്. ആര്‍ക്കും നിയമത്തിന്റെ പരിധി ലംഘിച്ചുപോവാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക