
കോഴിക്കോട്: അരിയില്‍ ഷൂക്കൂര്‍ വധക്കേസിലെ സാക്ഷികള്‍ക്ക് വലിയ ഭീഷണിയുണ്ടായിരുന്നതായി മന്ത്രി കെ.എം.ഷാജി. സാക്ഷികളെ കോടതിയില്‍ എത്തിക്കുന്നതാണ് കണ്ണൂരിലെ പ്രധാനപ്പെട്ട വെല്ലുവിളിയെന്നും വിധിയെ പ്രതീക്ഷയോടെയാണ്കാത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂരില്‍ സാക്ഷി പറയല്‍ വലിയ വെല്ലുവിളിയാണ്. സാക്ഷിപറയുന്ന ഘട്ടമാകുമ്പോള്‍ ആളുകളെ കാണാന്‍ കഴിയില്ല. ഇത് കണ്ണൂരിലെ ഒരു പ്രശ്‌നമാണ്. ഷുക്കൂര്‍ കേസിലും സമാന അനുഭവം ഉണ്ടായി. സാക്ഷികള്‍ക്ക് വലിയ ഭീഷണികളുണ്ടായിരുന്നു. സാക്ഷികളുടെ വീടുകളില്‍പോയി ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും ഷാജി പറഞ്ഞു.
തുടക്കം മുതല്‍തന്നെ വളരെ സൂക്ഷ്മതയോടെയാണ് ഞങ്ങള്‍ കേസ് കൈകാര്യംചെയ്തതും സാക്ഷികളെ ഹാജരാക്കിയതും. അവസാന സാക്ഷിയെ പോലും ഹാജരാക്കാന്‍ തീവ്രയജ്ഞം നടത്തിയിരുന്നു.
ഗള്‍ഫില്‍നിന്നുപോലും ആളുകളെ കൊണ്ടുവന്നിരുന്നു. കുറ്റവാളികള്‍ കൃത്യമായി ശിക്ഷിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പി.ജയരാജനും ടി.വി. രാജേഷിനും കൊലപാതക ഗൂഢാലോചനയില്‍ നൂറു ശതമാനം പങ്കുണ്ടെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.