
അടൂര്‍: കടിച്ച മൂര്‍ഖന്‍ പാമ്പിനെ ആശുപത്രിയില്‍ എത്തിച്ച് 75 കാരന്‍. ചൊവ്വാഴ്ച വൈകീട്ട് അഞ്ചിനാണ് സംഭവം. അടൂര്‍ ലൈഫ് ലൈന്‍ ആശുപത്രിയിലാണ് പാമ്പുമായി എത്തിയത്. പതിനാലാം മൈല്‍ ഭാഗത്തുള്ള 75 കാരനെ വീട്ടില്‍ വച്ച് അലക്കു കല്ലിനു സമീപം കിടന്ന തുണികള്‍ക്കിടയിലായിരുന്ന പാമ്പാണ് കടിച്ചത്.
ചൂണ്ടുവരലില്‍ പാമ്പ് കടിച്ചത്. തുടര്‍ന്ന് സമീപമുള്ള അടൂര്‍ ലൈഫ് ലൈന്‍ ആശുപത്രിയിലേക്ക് കുപ്പിയിലാക്കി എത്തുകയായിരുന്നു.
ലൈഫ് ലൈന്‍ ആശുപത്രിയിലെ ക്രിറ്റിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം മേധാവി ഡോ.ബെന്‍ജു ഷാജി വര്‍ഗീസ്,കണ്‍സള്‍ട്ടന്റ് ഇന്റന്‍സിവിസ്റ്റ് ഡോ.എഫ്.ജമീല്‍ എന്നിവര്‍ ചികിസയ്ക്ക് നേതൃത്വം നല്‍കി.