Image

ചെറിയ വിലയ്ക്ക് സ്വര്‍ണക്കുടം വാഗ്ദാനം; ഒറ്റപ്പാലത്ത് അഭിഭാഷകനെ കബളിപ്പിക്കാന്‍ ശ്രമം, പരാതി

Published on 19 November, 2026
 ചെറിയ വിലയ്ക്ക് സ്വര്‍ണക്കുടം വാഗ്ദാനം; ഒറ്റപ്പാലത്ത് അഭിഭാഷകനെ കബളിപ്പിക്കാന്‍ ശ്രമം, പരാതി

 

ഒറ്റപ്പാലം: സ്വര്‍ണക്കുടം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് അഭിഭാഷകനെ തട്ടിപ്പിനിരയാക്കാന്‍ ശ്രമം. ചെറിയ വിലക്ക് സ്വര്‍ണക്കുടം നല്‍കാമെന്ന് പറഞ്ഞാണ് ഒരാള്‍ ഒറ്റപ്പാലം  സ്വദേശി അഡ്വ ആര്‍.പി ശ്രീനിവാസനെ ഫോണില്‍ ബന്ധപ്പെട്ട് തട്ടിപ്പിന് ശ്രമിച്ചത്. അസാം സ്വദേശിയാണെന്നും നേരത്തെ വീട്ടില്‍ പെയിന്റിങ് ജോലിക്ക് വീട്ടില്‍ വന്നിരുന്നെന്നുമാണ് വിളിച്ചയാള്‍ അഭിഭാഷകനോട് പറഞ്ഞത്. സ്വര്‍ണകുടത്തിന്റെ വീഡിയോ അയച്ചു കൊടുക്കുകയും ചെയ്തു. തുടര്‍ന്ന് അഭിഭാഷകന്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസ് അന്വേഷണം പുരോഗമിക്കുന്നു. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക