
മണ്ണാര്‍ക്കാട്: പാലക്കാട്ട് കുടുംബത്തിലെ അഞ്ച് പേര്‍ വിഷം കഴിച്ച നിലയില്‍. കുമരംപുത്തൂര്‍ പോത്തോഴി കാവില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെയാണ് വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടു സ്ത്രീകളെയും മൂന്ന് കുട്ടികളെയുമാണ് വിഷം കഴിച്ചനിലയില്‍ കണ്ടത്.
സ്ത്രീകളെ താലൂക്ക് ആശുപത്രിയിലും കൈക്കുഞ്ഞ് ഉള്‍പ്പെടെ മൂന്ന് കുട്ടികളെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.പെരിമ്പടാരി പോത്തോഴിയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇവര്‍.
ബുധനാഴ്ച രാത്രി 11നാണ് സംഭവം. ഇവര്‍ അപകട നില തരണം ചെയ്തു. കുടുംബ പ്രശ്‌നങ്ങള്‍ മൂലം വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.