Image

വൈറ്റ് ഹൗസ് പ്രതിനിധികൾ ഹൈന്ദവ സംഘടനാ നേതാക്കളെ കണ്ടു ചർച്ച നടത്തി (പിപിഎം)

Published on 19 November, 2026
വൈറ്റ് ഹൗസ് പ്രതിനിധികൾ ഹൈന്ദവ സംഘടനാ നേതാക്കളെ കണ്ടു ചർച്ച നടത്തി (പിപിഎം)

വൈറ്റ് ഹൗസിന്റെ ഫെയ്ത് ഓഫിസിൽ നിന്നുള്ള ഒരു പ്രതിനിധി സംഘം വാഷിംഗ്ടണിലെ ഹിന്ദു കമ്മ്യൂണിറ്റി സെന്ററും ക്ഷേത്രവുമായ കേശവത്തിൽ എത്തി ഹിന്ദു അമേരിക്കൻ സംഘടകളുമായി സംസാരിച്ചു. ഹിന്ദുക്കൾക്കെതിരെ ഉയർന്നിട്ടുള്ള വിദ്വേഷം ഉൾപ്പെടെ സമുദായത്തിന്റെ പ്രശ്നങ്ങളും ആശങ്കകളും ചർച്ചാ വിഷയമായി.

ക്ഷേത്രത്തിന്റ സുരക്ഷ, സർവമത ബന്ധങ്ങൾ, ഫെഡറൽ നയ രൂപീകരണത്തിൽ ഉണ്ടാവണം എന്നു സമുദായം കാണുന്ന വർദ്ധിച്ച പങ്കാളിത്തം ഇവയൊക്കെ ചർച്ച ചെയ്യപ്പെട്ടു.  

പ്രസിഡന്റിന്റെ ഡെപ്യൂട്ടി അസിസ്റ്റന്റും ഫെയ്ത് ഡയറക്ടറുമായ ജെനിഫർ കോൺ, സ്റ്റേറ്റ് ഡിപ്പാർട്മെന്റിലെ സീനിയർ അഡ്വൈസർ ബെൽസിസ് റോമെറോ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.

ഹിന്ദു സ്വയംസേവക് സംഘ്, സേവാ ഇന്റർനാഷനൽ, ബി എ പി എസ്, ഹിന്ദു യുവ, ഇസ്കോൺ, ചിന്മയ മിഷൻ, ആര്ട്ട് ഓഫ് ലിവിംഗ്, ഇഷാ ഫൗണ്ടേഷൻ, വിശ്വഹിന്ദു പരിഷദ് ഓഫ് അമേരിക്ക, ശ്രീമദ് രാജചന്ദ്ര മിഷൻ എന്നിവയുടെ പ്രതിനിധികൾ പങ്കെടുത്തു.

ഹിന്ദുക്കൾക്കെതിരെ സോഷ്യൽ മീഡിയയിലും മറ്റും ഉയരുന്ന വിദ്വേഷവും ക്ഷേത്രങ്ങൾക്കു നേരെ ഉണ്ടാവുന്ന ആക്രമണങ്ങളും ഉന്നയിക്കപ്പെട്ടു. ക്ഷേത്രങ്ങൾ സുരക്ഷിതമാക്കണം എന്ന ആവശ്യവും.

മതവിഭാഗങ്ങൾ തമ്മിലുള്ള ചർച്ചകൾ മെച്ചപ്പെടുത്തി പരസ്പര ധാരണ കൂടുതൽ മികച്ചതാക്കണം എന്ന നിർദേശം ഹിന്ദു സംഘടനകൾ ഊന്നിപ്പറഞ്ഞു.

White House Faith Office delegates meet Hindu American leaders

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക