
തൃശൂര്‍: കൊടുങ്ങല്ലൂരില്‍ വാടകക്കെട്ടിടത്തില്‍ നിന്നും 26 കോടി രൂപ മൂല്യം വരുന്ന വ്യാജ നോട്ടുകള്‍ പിടികൂടി. ശ്രീനാരായണപുരം കട്ടന്‍ ബസാറിലെ വാടകക്കെട്ടിടത്തില്‍ നിന്നാണ് നോട്ടുകള്‍ പിടികൂടിയത്.
കാര്‍ഡ്ബോര്‍ഡ് ബോക്‌സുകളില്‍ സൂക്ഷിച്ച നിലയിലാണ് 500 രൂപയുടെ കള്ളനോട്ടുകള്‍ കണ്ടെത്തിയത്. സിനിമയുടെ ഷൂട്ടിങ്ങിനായി ഉപയോഗിക്കുന്ന നോട്ടുകളാണെന്ന രീതിയിലുള്ള കുറിപ്പ് ഇവയ്ക്കൊപ്പം ഉണ്ടായിരുന്നു.
എങ്കിലും, ഇത്രയും വലിയൊരു തുകയുടെ വ്യാജ നോട്ടുകള്‍ ഇവിടെ സൂക്ഷിച്ചതില്‍ അസ്വാഭാവികതയുണ്ടെന്ന് വിലയിരുത്തി പൊലീസ് നോട്ടുകെട്ടുകള്‍ കസ്റ്റഡിയിലെടുക്കുകയും കേസെടുക്കുകയും ചെയ്തു. ഇവിടെ വ്യാജ നോട്ടുകള്‍ ഉണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ റൂറല്‍ പൊലീസ് മേധാവിയുടെ പ്രത്യേക സ്‌ക്വാഡും മതിലകം പൊലീസും ചേര്‍ന്നാണ് പരിശോധന നടത്തിയത്.
തിങ്കളാഴ്ച രാത്രിയിലാണ് നോട്ടുകെട്ടുകള്‍ കെട്ടിടത്തില്‍ കൊണ്ടുവന്നതെന്ന് ഉടമ പൊലീസിന് മൊഴി നല്‍കി. സിനിമാ ആവശ്യത്തിനുള്ള സാമഗ്രികള്‍ ഒരാഴ്ചത്തേക്ക് സൂക്ഷിക്കാനാണ് കെട്ടിടം വാടകയ്ക്ക് നല്‍കിയതെന്നാണ് ഇയാളുടെ വിശദീകരണം.
ഇത്രയധികം വ്യാജ നോട്ടുകള്‍ സൂക്ഷിക്കാനുണ്ടായ യഥാര്‍ത്ഥ ലക്ഷ്യമെന്തെന്നും ഇതിന് പിന്നില്‍ ആരാണെന്നും പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണ്. ആദ്യം മൂന്നുപീടികയിലെ ഒരു വാടക വീട്ടിലായിരുന്നു ഇവ സൂക്ഷിച്ചിരുന്നതെന്നാണ് വിവരം. മൂന്നു ദിവസം മുന്‍പ് പൊലീസ് അന്വേഷണം ആരംഭിച്ചതോടെ, അവിടെ നിന്നും നോട്ടുകള്‍ ഇവിടേക്ക് മാറ്റുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.