Image

'നയിക്കാന്‍ നാട്ടില്‍ തന്നെ അധ്യക്ഷന്‍ ഇല്ല'; രാജീവ് ചന്ദ്രശേഖറിനെതിരെ ബിജെപിയില്‍ പടയൊരുക്കം

Published on 19 November, 2026
 'നയിക്കാന്‍ നാട്ടില്‍ തന്നെ അധ്യക്ഷന്‍ ഇല്ല'; രാജീവ് ചന്ദ്രശേഖറിനെതിരെ ബിജെപിയില്‍ പടയൊരുക്കം

 

കോഴിക്കോട്: സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെതിരെ ബിജെപിയില്‍ പടയൊരുക്കം. പാര്‍ട്ടിയെ നയിക്കാന്‍ അധ്യക്ഷന്‍ ഇല്ലെന്നതാണ് നേതാക്കളുടെ പരാതി. രാജീവ് ചന്ദ്രശേഖര്‍ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുകയോ കൃത്യമായി കോര്‍കമ്മിറ്റി വിളിക്കുകയോ ചെയ്യുന്നില്ലെന്ന് നേതാക്കള്‍ ആരോപിച്ചു. സമരപരിപാടികളിലും അധ്യക്ഷന്‍ ഇല്ലാത്തതിനാല്‍ നേതാക്കള്‍ക്ക് കടുത്ത അതൃപ്തിയുണ്ട്.

മാസത്തില്‍ അഞ്ച് ദിവസം മാത്രം നാട്ടിലുള്ള അധ്യക്ഷന്‍ കൂടിയാലോചനകള്‍ നടത്തുന്നില്ലെന്നും നേതാക്കള്‍ പറയുന്നു. നിലവില്‍ വിദേശത്തുള്ള രാജീവ് ചന്ദ്രശേഖര്‍ പാര്‍ട്ടി വിടാനൊരുങ്ങുന്ന പത്മജ വേണുഗോപാലിന്റെ പരാതിയും അറിഞ്ഞിട്ടില്ലെന്നാണ് വിവരം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ മകള്‍ കൂടിയായ പത്മജ വേണുഗോപാലിന്റെ പാര്‍ട്ടി പ്രവേശനം വലിയ ആഘോഷമാക്കിയ ബിജെപി അവര്‍ പാര്‍ട്ടി വിടുന്ന ഘട്ടത്തില്‍ അനുനയത്തിന് പോലും ശ്രമിച്ചിട്ടില്ല. അതിന് മുന്‍കൈ എടുക്കേണ്ട രാജീവ് ചന്ദ്രശേഖര്‍ നിലവില്‍ ലണ്ടനിലാണ്. ഇനി പത്ത് ദിവസം കഴിഞ്ഞ് മാത്രമെ മടങ്ങുകയുള്ളൂ.

പത്മ വേണുഗോപാല്‍ ഇന്ന് രാവിലെ ഇ മെയില്‍ വഴിയാകും രാജിക്കത്ത് അറിയിക്കുക. ബിജെപി തെരഞ്ഞെടുപ്പ് ഫണ്ട് വിവാദത്തിലും കൃത്യമായ മറുപടി അധ്യക്ഷന്റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നില്ല. മാധ്യമങ്ങളിലടക്കം വലിയ ചര്‍ച്ചയായ വിഷയം പാര്‍ട്ടിയില്‍ എവിടെയും ചര്‍ച്ചയാകാത്തതില്‍ മുരളീധരനും കെ സുരേന്ദ്രനും അടക്കം അതൃപ്തി ഉണ്ടെന്നാണ് വിവരം.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക