
തിരുവനന്തപുരം: സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കുമുള്ള ഗ്രൂപ്പ് അപകട ഇന്‍ഷൂറന്‍സ് ധനസഹായം 10 ലക്ഷം രൂപയില്‍ നിന്ന് 15 ലക്ഷം രൂപയായി വര്‍ധിപ്പിച്ചു. ഫിഷറീസ് ആന്‍ഡ് തുറമുഖ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ചന്ദ്രശേഖര്‍ ഇതുസംബന്ധിച്ച് ഉത്തരവിറക്കി. ബജറ്റ് പ്രഖ്യാപനം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ധനസഹായം വര്‍ധിപ്പിച്ചത്.
മത്സ്യത്തൊഴിലാളികള്‍ക്കുള്ള ഇന്‍ഷൂറന്‍സ് പരിരക്ഷ പത്തു ലക്ഷം രൂപയില്‍ നിന്ന് 20 ലക്ഷം രൂപയായി വര്‍ധിപ്പിക്കാനാണ് ബജറ്റില്‍ ലക്ഷ്യമിട്ടിരുന്നത്. ഇത് സംബന്ധിച്ച് ഫിഷറീസ് ഡയറക്ടര്‍ സര്‍ക്കാരിന് പ്രൊപ്പോസല്‍ സമര്‍പ്പിച്ചിരുന്നു. ഇതിന്റെ മുന്നോടിയായാണ് നിലവിലെ വര്‍ധനവ്.
മത്സ്യമേഖലയുടെ പുരോഗതിക്കായി കൂടുതല്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തുവരികയാണെന്ന് ഫിഷറീസ് മന്ത്രി വി ഇ അബ്ദുല്‍ ഗഫൂര്‍ പറഞ്ഞു.