Image

വാൻസ്‌-ഇറാൻ ചർച്ചകളിൽ നിന്നുണ്ടായ ധാരണാപത്രം 'വെറുതെ സമയം പാഴാക്കൽ' ആയിരുന്നുവെന്നു ട്രംപ് (പിപിഎം)

Published on 19 November, 2026
വാൻസ്‌-ഇറാൻ ചർച്ചകളിൽ നിന്നുണ്ടായ ധാരണാപത്രം 'വെറുതെ സമയം പാഴാക്കൽ' ആയിരുന്നുവെന്നു ട്രംപ് (പിപിഎം)

യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്‌ നടത്തിയ ചർച്ചകൾക്കു ശേഷം ഇറാനുമായി ജൂണിൽ ഒപ്പുവച്ച ധാരണാപത്രം വെറുതെ സമയം പാഴാക്കൽ ആയിരുന്നുവെന്നു പ്രസിഡന്റ് ട്രംപ് ചൈനയിലെ ഷെൻസനിൽ ബുധനാഴ്ച്ച ഫോക്സ് ന്യൂസിനോടു പറഞ്ഞു.

"എനിക്കതു ഇഷ്ടമായിരുന്നില്ല," ട്രംപ് പറഞ്ഞു. "പക്ഷെ ഞാൻ മറ്റുള്ളവർ പറഞ്ഞതു കണക്കിലെടുത്തു.

"എനിക്കു വളരെ നല്ല കുറെ ആളുകൾ കൂടെയുണ്ട്. കാര്യങ്ങൾ നന്നായി നടന്നേനെ. പക്ഷെ നമ്മുടെ ആ ചെറിയ ധാരണാപത്രം അതിനിടെ വന്നു. എനിക്ക് അത്തരം പത്രങ്ങളിലൊന്നും വിശ്വാസമില്ല.

"അതിനു പോയപ്പോൾ കാര്യങ്ങൾ കുറച്ചു വൈകി. അതൊരു തെറ്റായിരുന്നില്ല. ആ സമയത്തു നമ്മൾ പഠിച്ചത് അവരെ വിശ്വസിക്കാൻ കൊള്ളില്ല എന്നാണ്."  

ഇറാൻ ചർച്ചകളിൽ നിന്നു വാൻസിനെ പിൻവലിച്ചത് ആ ധാരണാപത്രം മൂലമല്ല എന്നു ട്രംപ് വ്യക്തമാക്കി. എന്നാൽ യുദ്ധം ആവശ്യമായിരുന്നോ എന്ന കാര്യത്തിൽ വാൻസുമായി ഭിന്നതയുണ്ട് എന്നദ്ദേഹം കൂട്ടിച്ചേർത്തു.

വാൻസ്‌ തന്റെ ജോലി മികവോടെ ചെയ്യുന്നുണ്ടെന്നു പറഞ്ഞ ട്രംപ് ഒരിക്കൽ കൂടി യുദ്ധത്തിനു പോകേണ്ടി വന്നാൽ മടിക്കില്ലെന്നും വ്യക്തമാക്കി. "നമ്മൾ ശരിയായ കാര്യമാണ് ചെയ്യുന്നത്. അത് അംഗീകരിക്കപ്പെടും."

Trump says VP-negotiated MoU with Iran was 'waste of time'

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക