
അമേരിക്ക നേരിടുന്ന ഭീഷണി ചർച്ച ചെയ്യാനുള്ള കോൺഗ്രസിന്റെ വിചാരണയിൽ നിന്നു വിട്ടു നിന്ന എഫ് ബി ഐ ഡയറക്ടർ കാശ് പട്ടേലിനെ ഡെമോക്രാറ്റുകൾ വിമർശിച്ചു. കോൺഗ്രസിന്റെ മേൽനോട്ടം അവഗണിച്ചു, എഫ് ബി ഐ പ്രവർത്തനം വിശദീകരിക്കാൻ വിസമ്മതിച്ചു എന്നീ കുറ്റങ്ങൾ റെപ്. ബെന്നി തോംസൺ ഉയർത്തി.
തുടർച്ചയായി രണ്ടാം വർഷമാണ് പട്ടേൽ ഇത്തരത്തിൽ പെരുമാറുന്നതെന്ന് ഹൗസ് ഹോംലാൻഡ് സെക്യൂരിറ്റി കമ്മിറ്റി മേധാവിയായ ഡെമോക്രാറ്റ് ചൂണ്ടിക്കാട്ടി.
ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി മാർക്വേയ്ൻ മുള്ളിനും ഡയറക്ടർ ഓഫ് നാഷനൽ ഇന്റലിജൻസ് ജെയ് ക്ലെയ്റ്റണും ഹാജരായപ്പോൾ എഫ് ബി ഐ അയച്ചത് ഡപ്യൂട്ടി ഡയറക്ടർ ക്രിസ്റ്റഫർ റൈയയെയാണ്. "ഉചിതമായ മേൽനോട്ടം നടത്താൻ കമ്മിറ്റിക്കു കഴിയാതെ വന്നു എന്നതാണ് തുടർച്ചയായി രണ്ടാം വർഷം ഡയറക്ടർ പട്ടേൽ എത്താതിരുന്നതു കൊണ്ടു സംഭവിച്ചത്," തോംസൺ ചൂണ്ടിക്കാട്ടി.
ഒരു പതിറ്റാണ്ടിൽ ഏറെയായി ഭരിക്കുന്നത് ആരായാലും എഫ് ബി ഐ ഡയറക്റ്റർമാർ കമ്മിറ്റിക്കു മുന്നിൽ ഹാജരായി രാജ്യം നേരിടുന്ന ഭീഷണികൾ വിശദീകരിച്ചിരുന്നു എന്നദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ പട്ടേലിനു കമ്മിറ്റി ആറു തവണ കത്തയച്ചിട്ടുണ്ട്. ഗൗരവമായ മറുപടികൾ ഒന്നും ലഭിച്ചിട്ടില്ല.
കൗണ്ടർ ഇന്റലിജൻസ് കുറച്ചതിനെ കുറിച്ചും സർക്കാർ അഴിമതിയെ കുറിച്ചും ആഭ്യന്തര ഭീകര പ്രവർത്തനത്തെ കുറിച്ചും ആ കത്തുകളിൽ ചോദിച്ചിരുന്നു.
ആഭ്യന്തര ഭീകര പ്രവർത്തനം, സംഘടിത രാഷ്ട്രീയ അക്രമം എന്നീ വിഷയങ്ങൾ പരാമർശിച്ചു പ്രസിഡന്റ് ട്രംപ് അയച്ച മെമ്മോറാണ്ടം-7 സംബന്ധിച്ച അന്വേഷണങ്ങൾക്കും മറുപടി ലഭിച്ചില്ല.
കമ്മിറ്റിക്കു വൈകാതെ വിവരം നൽകുമെന്നു ജൂലൈയിൽ എഫ് ബി ഐ അറിയിച്ചിരുന്നു. ഒരു ഡസനിലധികം തവണ അതേക്കുറിച്ചു ചോദിച്ചിരുന്നു.
കഴിഞ്ഞ മാസം താൻ തന്നെ പട്ടേലിനും അറ്റോണി ജനറൽ ടോഡ് ബ്ലാൻചിനും എഴുതി. "ഏജൻസികൾ ചെയ്യുന്ന കാര്യങ്ങൾ നിയമവിരുദ്ധവും അനുചിതവും അല്ലെങ്കിൽ കമ്മിറ്റിക്കും ജനങ്ങൾക്കും മുൻപിൽ വരാൻ പ്രശ്നമൊന്നും ഇല്ല."
Democrats slam Kash Patel over absence from US threats hearing