Image

സ്‌പീക്കറാവാൻ ഡെമോക്രാറ്റുകൾ ഹക്കീം ജെഫ്രിസിനെ നിയോഗിച്ചു; ആദ്യത്തെ ആഫ്രിക്കൻ അമേരിക്കൻ (പിപിഎം)

Published on 19 November, 2026
സ്‌പീക്കറാവാൻ ഡെമോക്രാറ്റുകൾ ഹക്കീം ജെഫ്രിസിനെ നിയോഗിച്ചു; ആദ്യത്തെ ആഫ്രിക്കൻ അമേരിക്കൻ (പിപിഎം)

യുഎസ് കോൺഗ്രസിൽ പടുകൂറ്റൻ ഭൂരിപക്ഷം നേടിയ ഡെമോക്രാറ്റിക്‌ പാർട്ടി ഹൗസ് സ്‌പീക്കറാവാൻ ഹക്കീം ജെഫ്രിസിനെ (56) തിരഞ്ഞെടുത്തു. ചരിത്രത്തിൽ ആദ്യമായാണ് ഈ സ്ഥാനത്തേക്ക് ഒരു ആഫ്രിക്കൻ അമേരിക്കൻ എത്തുന്നത്.

പാർട്ടി കോൺഗ്രസ് അംഗങ്ങൾക്കിടയിൽ നടത്തിയ രഹസ്യ വോട്ടെടുപ്പിൽ ജെഫ്രിസ് 251 വോട്ട് നേടിയപ്പോൾ അദ്ദേഹത്തിനെതിരെ വീണത് വെറും 11 വോട്ടാണ്. എതിർത്തു മത്സരിക്കാൻ ആരും രംഗത്തിറങ്ങിയിട്ടുമില്ല.

ജനുവരിയിൽ കോൺഗ്രസ് സമ്മേളിക്കുമ്പോൾ ജെഫ്രിസ് സ്ഥാനമേൽക്കും.

ആഫ്രിക്കൻ അമേരിക്കൻ പ്രസിഡന്റും (ബരാക് ഒബാമ) വൈസ് പ്രസിഡന്റ്റും (കമലാ ഹാരിസ്) ഉണ്ടായിട്ടുളള യുഎസിൽ അധികാരശ്രേണിയിലെ മൂന്നാം സ്ഥാനത്തേക്ക് ആദ്യമായി എത്തുന്ന കറുത്ത വർഗക്കാരൻ എന്ന ബഹുമതി നേടുന്ന ഹക്കീം സെക്കു ജെഫ്രിസ് 2013 മുതൽ ന്യൂ യോർക്ക് എട്ടാം ഡിസ്ട്രിക്ടിൽ നിന്നുള്ള ഹൗസ് അംഗമാണ്. നാൻസി പെലോസി സ്ഥാനമൊഴിഞ്ഞ ശേഷമാണു അദ്ദേഹം കഴിഞ്ഞ കോൺഗ്രസിൽ മൈനോറിറ്റി ലീഡറായത്.

ന്യൂ യോർക്ക് യൂണിവേഴ്സിറ്റി ലോ സ്കൂളിൽ നിന്നു ബിരുദം നേടിയ അഭിഭാഷകനായ ജെഫ്രിസ് സഭയിലെ നിയമനിർമാണ പ്രക്രിയയിൽ സജീവ നേതൃത്വം നൽകും. ഡെമോക്രറ്റുകൾ പ്രസിഡന്റ് ട്രംപിനെയും കൂട്ടാളികളെയും ഇംപീച്ച് ചെയ്യാൻ നീക്കം നടത്തുമ്പോൾ സ്‌പീക്കറുടെ പങ്കു സുപ്രധാനമാണ്.  

സെനറ്റിൽ നൂറിൽ 56 സീറ്റുകൾ ഡെമോക്രാറ്റുകളുടെ കൈയ്യിൽ ഇരിക്കെ ഫെഡറൽ ചെലവുകളും നിർണായക നിയമനിർമാണവും സംബന്ധിച്ചു ഭരണകൂടത്തിനു ജെഫ്രിസുമായി ബന്ധപ്പെടേണ്ടി വരും.

ന്യൂ യോർക്ക് സിറ്റിയിൽ ജനിച്ചു വളർന്ന ജെഫ്രിസിന്റെ വല്യപ്പൂപ്പൻ കേപ് വെർദേയിൽ നിന്നു വന്നയാളാണ്. സാമൂഹ്യ സേവനം നടത്തുന്ന കെന്നിസാന്ദ്ര ആണ് ഭാര്യ. രണ്ടു ആൺമക്കളുണ്ട്. താമസം ബ്രൂക്ലിനിൽ. ബാപ്റ്റിസ്റ്റ് ക്രിസ്ത്യനാണ്.

Hakeem Jeffries to be first African American Speaker of US House

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക