Image

ഇസ്രയേലി സ്‌പീക്കറായി എയ്‌സൻകോട്ടിന്റെ സ്ഥാനാർഥി വിജയിച്ചു, ഭൂരിപക്ഷം 66-52 (പിപിഎം)

Published on 18 November, 2026
ഇസ്രയേലി സ്‌പീക്കറായി എയ്‌സൻകോട്ടിന്റെ സ്ഥാനാർഥി വിജയിച്ചു, ഭൂരിപക്ഷം 66-52 (പിപിഎം)

ഇസ്രയേലിൽ പുതിയ ഗവൺമെന്റ് ഉണ്ടാക്കാൻ പ്രസിഡന്റ് ഇസാക്‌ ഹെർസോഗ് ചുമതലപ്പെടുത്തിയ യാഷർ പാർട്ടി നേതാവ് ഗാഡി എയ്‌സൻകോട്ട് ഭൂരിപക്ഷ പിന്തുണ തെളിയിക്കാനുള്ള ആദ്യ വോട്ടെടുപ്പിൽ വിജയം കണ്ടു. പാർലമെന്റായ നെസറ്റിൽ സ്‌പീക്കറാവാൻ എയ്‌സൻകോട്ട് നിർദേശിച്ച മതൻ കഹാൻ 66-52 ജയിച്ചപ്പോൾ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു അതൊരു നാണക്കേടാണെന്നു പറഞ്ഞു രോഷം പൂണ്ടു.  

എന്നാൽ പുതിയ ഭരണത്തിനു വേണ്ടി വഴി മാറാതെ നെതന്യാഹുവിനു മറ്റു വഴികളൊന്നും ഇല്ലെന്ന് വ്യക്തമായിട്ടുണ്ട്. ഭിന്നാഭിപ്രായങ്ങളുള്ള പല പാർട്ടികളെ കോർത്തിണക്കാനുളള എയ്‌സൻകോട്ടിന്റെ പരിശ്രമം കടുത്ത വെല്ലുവിളി നേരിടുന്നുണ്ടെങ്കിലും നെതന്യാഹുവിനെ ഒഴിവാക്കുക എന്ന ആവശ്യം അവരെ ഒന്നിച്ചു നിര്ത്തുന്നു എന്നും വ്യക്തമാണ്.

കഹാനയുടെ കീഴിൽ നെസറ്റ് പുതിയൊരു അധ്യായം എഴുതുമെന്നു എയ്‌സൻകോട്ട് പ്രത്യാശ പ്രകടിപ്പിച്ചു.

'ഭീകരവാദികളായ' അറബ് പാർട്ടികളുടെ പിന്തുണയോടെ കഹാന നേടിയ വിജയം നാണക്കേടാണെന്നു നെതന്യാഹു പറഞ്ഞു.

Eisenkot candidate Matan Kahana elected Knesset speaker

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക