
തിരുവനന്തപുരം: പൊതുമരാമത്ത് സെക്രട്ടറിയായിരിക്കെ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെതിരേ അവസാനഘട്ട തെളിവു തേടി വിജിലന്‍സ്.
കൈക്കൂലി ആവശ്യപ്പെട്ടതിനും വാങ്ങിയതിനും തെളിവില്ലാത്ത സാഹചര്യത്തിലാണ് തെളിവു കണ്ടെത്താന്‍ ശ്രമിക്കുന്നത്.
പരാതിക്കാരനായ കരാറുകാരന്‍ സാജന്‍, കേട്ടുകേള്‍വിയാണ് പരാതിയായി ഉന്നയിച്ചത്.