
കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. പുലര്‍ച്ചെ നടക്കാന്‍ ഇറങ്ങിയവരാണ് മൃതദേഹം ആദ്യം കണ്ടത്. ഉടന്‍ തന്നെ ഇവര്‍ ബീച്ചിലെ സുരക്ഷാ ജീവനക്കാരെ വിവരമറിയിക്കുകയായിരുന്നു.
ഇന്ന് രാവിലെ ആറോടെയാണ് സംഭവം. ബീച്ചിലൂടെ നടക്കവെ ഒരു കളിപ്പാട്ടമാണ് കിടക്കുന്നതെന്നാണ് ആദ്യം കരുതിയതെന്നും, എന്നാല്‍ അടുത്ത് ചെന്ന് പരിശോധിച്ചപ്പോഴാണ് നവജാതശിശുവിന്റെ മൃതദേഹമാണെന്ന് വ്യക്തമായതെന്നും നാട്ടുകാര്‍ വ്യക്തമാക്കി.
സുരക്ഷാ ജീവനക്കാരുടെ അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ നിന്ന് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പ്രാഥമിക പരിശോധനകള്‍ നടത്തി. തുടര്‍ന്ന് മൃതദേഹം കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു.