
പന്തളം; ചെന്നൈയില്‍ ശനിയാഴ്ച അര്‍ദ്ധരാത്രിയോടെ രണ്ടു ബൈക്കുകള്‍ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ പന്തളം പൂഴിക്കാട് സിനീഷ് വില്ലയില്‍(മീനത്തേതില്‍) സിനു മാത്യുവിന്റെ മകന്‍ ഷെല്‍ഡന്‍ സിനു (19) മരിച്ചു. ചെന്നൈ എസ്ആര്‍എം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ ഒന്നാം വര്‍ഷ റോബോട്ടിക് എന്‍ജിനീയറിങ് വിദ്യാര്‍ഥിയായിരുന്നു.
കോളേജിന്റെ ക്യാമ്പസിന് സമീപം പൊത്തേരിയില്‍ ജിഎസ്ടി റോഡിലായിരുന്നു അപകടം. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് മരണം. സഹയാത്രികനായിരുന്ന എറണാകുളം പറവൂര്‍ സ്റ്റേഡിയം റോഡ് കൈതവളപ്പില്‍ രൂപേഷിന്റെ മകന്‍ കെ ആര്‍ റോഷിത് (18) സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. ഇതേ കോളേജിലെ ഒന്നാംവര്‍ഷ എയറോ സ്‌പേസ് എന്‍ജിനീയറിങ് വിദ്യാര്‍ഥി ആയിരുന്നു റോഷിത്.
ഷെല്‍ഡന്‍ സിനുവിന്റെ ഭൗതികശരീരം വ്യാഴാഴ്ച 8 മണിക്ക് ഭവനത്തില്‍ കൊണ്ടുവരുന്നതും 11 മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം കുടശ്ശനാട് സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ തീര്‍ത്ഥാടന ദേവാലയത്തില്‍ സംസ്‌കാരം. മാതാവ് പരേതയായ നിഷ.