Image

കോഴിക്കോട് ഹ്യൂണ്ടായി ഷോറൂമിലേക്ക് നാലംഗ സംഘം കാർ ഇടിച്ചുകയറ്റി; വൻ ദുരന്തം ഒഴിവായി

Published on 17 November, 2026
കോഴിക്കോട് ഹ്യൂണ്ടായി ഷോറൂമിലേക്ക് നാലംഗ സംഘം കാർ ഇടിച്ചുകയറ്റി; വൻ ദുരന്തം ഒഴിവായി

കോഴിക്കോട് പുതിയറയിലെ ആപ്കോ ഹ്യൂണ്ടായി ഷോറൂമിലേക്ക് നാലംഗ സംഘം കാർ ഇടിച്ചുകയറ്റി. ചൊവ്വാഴ്ച (17-11-26) വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം. ഷോറൂമിൽ ജീവനക്കാരും കാർ വാങ്ങാനെത്തിയ ഉപഭോക്താക്കളും ഉണ്ടായിരുന്ന സമയത്താണ് കാർ നിയന്ത്രണം വിട്ട് അകത്തേക്ക് പാഞ്ഞുകയറിയത്. കാർ വരുന്നത് കണ്ട് ആളുകൾ പെട്ടെന്ന് മാറിയതിനാൽ വൻ ദുരന്തം ഒഴിവായി.

സംഭവത്തിന് പിന്നാലെ കാറിലുണ്ടായിരുന്നവർ ഷോറൂം ജീവനക്കാർക്ക് നേരെ ആക്രമണം നടത്തി. ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. സംഭവസ്ഥലത്തുനിന്ന് മൂന്നുപേർ ഓടി രക്ഷപ്പെട്ടെങ്കിലും ഒരാളെ ജീവനക്കാർ ചേർന്ന് പിടികൂടി പോലീസിൽ ഏൽപ്പിച്ചു.

ഷോറൂമിലേക്ക് കാർ ഇടിച്ചുകയറ്റിയതിന്റെ യഥാർഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. നാലംഗ സംഘം എന്തിനാണ് ഷോറൂമിലെത്തി ആക്രമണം നടത്തിയതെന്നതടക്കമുള്ള കാര്യങ്ങളിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക