
കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും യുവ നേതാക്കൾക്കു കൂടുതൽ അവസരം നൽകാനുമായാണ് ന്യൂ ജേഴ്സി അസംബ്ലിയിലേക്കു വീണ്ടും മത്സരിക്കേണ്ട എന്നു തീരുമാനിച്ചതെന്ന് ഇന്ത്യൻ അമേരിക്കൻ രവി എസ്. ഭള്ള പറയുന്നു. രണ്ടു പതിറ്റാണ്ടു നീണ്ട സജീവ രാഷ്ട്രീയത്തിൽ 32ആം ഡിസ്ട്രിക്ടിന്റെ പ്രതിനിധി ആയിരുന്ന ഭള്ള ഞായറാഴ്ചയാണ് വിരമിക്കൽ പ്രഖ്യാപിച്ചത്.
"എനിക്കു വേണ്ടി എന്റെ കുടുംബം ഒട്ടേറെ ത്യാഗം സഹിച്ചിട്ടുണ്ട്," ഭള്ള പറഞ്ഞു. "ഞാനും എന്റെ കുട്ടികളും പ്രായമാകുമ്പോൾ അവർ തന്നത് തിരിച്ചു നൽകേണ്ടത് എന്റെ ചുമതലയാണ്."
2007ൽ ഹോബോക്കനിൽ ഡെമോക്രാറ്റിക് കമ്മിറ്റി അംഗമായാണ് ഭള്ള രാഷ്ടീയത്തിൽ പ്രവേശിക്കുന്നത്. 2009ൽ സിറ്റി കൗൺസിൽ അംഗമായി. 2017ൽ ന്യൂ ജേഴ്സിയിലെ ആദ്യ സിഖ് മേയറുമായി.
രണ്ടു തവണ മേയറായ ഭള്ള ശ്രദ്ധ വച്ചതു സുരക്ഷ, പാർപ്പിടം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ മെച്ചപ്പെടുത്താനാണ്. മേയർ സ്ഥാനം ഒഴിഞ്ഞപ്പോഴാണ് അസംബ്ലി അംഗമായത്.
Ravi Bhalla on not seeking re-election to New Jersey Assembly