Image

മോദി കരുത്തനെന്നു ആവർത്തിച്ചു ട്രംപ് (പിപിഎം)

Published on 17 November, 2026
മോദി കരുത്തനെന്നു ആവർത്തിച്ചു ട്രംപ് (പിപിഎം)

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കരുത്തനാണെന്നു ആവർത്തിച്ചു യുഎസ് പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ്. ജാപ്പനീസ് പ്രധാനമന്ത്രി തകയിച്ചി ഒരു പക്ഷെ കൂടുതൽ കരുത്തുള്ള വ്യക്തിയാവാം എന്നും ട്രംപ് കൂട്ടിച്ചേർത്തു.

മനിലയിൽ യുഎസും ഇന്ത്യയും ജപ്പാനും ഓസ്‌ട്രേലിയയും ഉൾപ്പെട്ട ക്വാദ് ഉച്ചകോടിക്കിടെ റിപ്പോർട്ടർമാരോട് സംസാരിക്കുകയായിരുന്നു ട്രംപ്. യുഎസിനു ക്വാദ് നേതാക്കളുമായുള്ള ഉറച്ച ബന്ധത്തെ കുറിച്ചു അദ്ദേഹം സംസാരിച്ചു. ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്തണി അൽബൻസിനെയും പുകഴ്ത്തിയ ട്രംപ് പറഞ്ഞു: "ഞാൻ മൂവരെയും ഏറെക്കാലമായി അറിയുന്നു. അസാമാന്യ വ്യക്തികൾ. എന്റെ സുഹൃത്തുക്കൾ. അത് പ്രയോജനപ്പെടുന്നു."  

ട്രംപ് വീണ്ടും അധികാരമേറ്റ ശേഷം ആദ്യത്തെ ക്വാദ് ഉച്ചകോടി ആണിത്. ഇതിനു മുൻപ് 2024ൽ നടന്ന ഉച്ചകോടി പ്രസിഡന്റ് ബൈഡൻ സ്വന്തം സ്ഥലമായ ഡെലവെയറിൽ ആണ് നടത്തിയത്.

മോദിയെ കുറിച്ച് എപ്പോഴും മതിപ്പോടെ സംസാരിക്കുന്ന ട്രംപ് ഈ വർഷം തന്നെ മുൻപൊരിക്കലും മോദി മഹാനായ നേതാവാണെന്നു പറഞ്ഞിരുന്നു. നിർഭയനാണെന്നും. ജൂണിൽ 'ആക്‌സിയോസ്' നടത്തിയ അഭിമുഖത്തിലാണ് ലോക നേതാക്കളെ പരാമർശിക്കുമ്പോൾ ട്രംപ് അങ്ങിനെ പറഞ്ഞത്.

മോദിയുടെ ഭരണകാലത്തിന്റെ ദൈർഘ്യം, രാഷ്ട്രീയ കരുത്ത്, അന്താരാഷ്ട്രമായ അംഗീകാരം എന്നിവയിൽ ട്രംപ് മതിപ്പു പ്രകടിപ്പിച്ചിട്ടുണ്ട്.

'കൂടെക്കൂടെ' നേതൃത്വ മാറ്റം ഉണ്ടാവുന്ന ഇന്ത്യയിൽ മോദി നേടിയ ഭദ്രത അദ്ദേഹത്തിന്റെ മികവാണെന്നു ട്രംപ് പറഞ്ഞിട്ടുണ്ട്.

മനിലയിൽ നിന്നു ചൈനയുടെ ഷെൻസെൻ നഗരത്തിലേക്കാണ് ട്രംപ് പോകുക. അവിടെ ഏഷ്യാ-പാസിഫിക് സാമ്പത്തിക സഹകരണ (അപ്പെക്)  സമ്മേളനത്തിൽ പങ്കെടുക്കും. പിന്നീട് റഷ്യൻ, ചൈനീസ് പ്രസിഡന്റുമാർ ഉൾപ്പെട്ട ത്രികക്ഷി ഉച്ചകോടി.

Modi is 'a very tough man:' Trump at Quad

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക