Image

ആയിരക്കണക്കിനു ഫ്ലൈറ്റുകൾ റദ്ദായപ്പോൾ ഡി എച് എസ് സെക്രട്ടറി ഫുട്‍ബോൾ കാണാൻ പറന്നു (പിപിഎം)

Published on 17 November, 2026
ആയിരക്കണക്കിനു ഫ്ലൈറ്റുകൾ റദ്ദായപ്പോൾ ഡി എച് എസ് സെക്രട്ടറി ഫുട്‍ബോൾ കാണാൻ പറന്നു (പിപിഎം)

അമേരിക്കയുടെ ആകാശം അടച്ചു പൂട്ടി മില്യൺ കണക്കിനു യാത്രക്കാരെ എയർപോർട്ടുകളിൽ കുരുക്കിയിട്ട ശനിയാഴ്ച്ച ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി മാർക്വേയ്‌ൻ മുള്ളിൻ ഫുട്‍ബോൾ മത്സരം കാണാൻ ലൂസിയാനയിലേക്കു സർക്കാർ വിമാനത്തിൽ പറന്നു. ബാറ്റൺ റൂഷിൽ ടെക്സസ്-എൽ എസ് യു കോളജ് കളി കാണാൻ മുള്ളിൻ പറന്നത് നിയമാനുസൃതം പണം കൊടുത്താണ്.  

എയർപോർട്ടുകൾ തുറക്കാൻ അനുമതി നൽകിയ ശേഷവും ആയിരുന്നു അതെന്നു 'ന്യൂ യോർക്ക് പോസ്റ്റ്' പറയുന്നു. എന്നാൽ വെള്ളിയാഴ്ച്ച ആരംഭിച്ച വ്യോമഗതാഗത സ്തംഭനം തുടർന്നു കൊണ്ടിരിക്കെ ആയിരുന്നു ആ യാത്ര.

സർക്കാർ വിമാനത്തിൽ മാത്രമേ ഹോംലാൻഡ് സെക്രട്ടറി യാത്ര ചെയ്യാൻ പാടുള്ളൂ എന്നു നിയമം അനുശാസിക്കുന്നത് സുരക്ഷാ പ്രശ്നങ്ങൾ കണക്കിലെടുത്താണ്. സ്വകാര്യ യാത്ര ആണെങ്കിൽ അദ്ദേഹം കൈയ്യിൽ നിന്നു പണം കൊടുക്കണം. കൂടെ ഉണ്ടായിരുന്ന ഹൗസ് മജോറിറ്റി ലീഡർ സ്റ്റീവ് സ്കാലിസ് (റിപ്പബ്ലിക്കൻ-ലൂസിയാന), നടൻ മാത്യു മക്കൊണാഗ്വെയ് എന്നിവരും പണം കൊടുത്തുവത്രേ.  

രാജ്യമൊട്ടാകെ വിമാനത്താവളങ്ങൾ അടച്ച ശേഷം വെള്ളിയാഴ്ച്ച മുള്ളിനും ട്രാൻസ്‌പോർട്ടേഷൻ സെക്രട്ടറി ഷോൺ ഡഫിയും വൈറ്റ് ഹൗസിൽ മാധ്യമങ്ങളെ കണ്ടിരുന്നു. സാങ്കേതിക പ്രശ്നം മൂലം ഉണ്ടായ സ്തംഭനത്തെ കുറിച്ച് അവർ വിശദീകരിച്ചു. ഏതാണ്ട് 15,000 ഫ്ലൈറ്റുകളെയാണ് സ്തംഭനം ബാധിച്ചത്. ചില യാത്രക്കാർ 60 മണിക്കൂർ വരെ ദുരിതം അനുഭവിച്ചു.

Mullin flew to Louisiana for football amid FAA ground stoppage
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക