Image

ഇന്ത്യ കോക്കസ് കോ-ചെയർ ആയിരുന്ന ജിം മക്ഡെർമോട്ട്, 89, അന്തരിച്ചു (പിപിഎം)

Published on 17 November, 2026
ഇന്ത്യ കോക്കസ് കോ-ചെയർ ആയിരുന്ന ജിം മക്ഡെർമോട്ട്, 89, അന്തരിച്ചു (പിപിഎം)

യുഎസ് കോൺഗ്രസിൽ ഇന്ത്യ കോക്കസ് കോ-ചെയർ ആയിരുന്ന ജിം മക്ഡെർമോട്ട് 89 വയസിൽ അന്തരിച്ചു.വ്യാഴാഴ്ച്ച രാത്രി സിയാറ്റിൽ ഹാർബർ വ്യൂ മെഡിക്കൽ സെന്ററിൽ ആയിരുന്നു അന്ത്യം.

ഡെമോക്രാറ്റിക് പാർട്ടി അംഗമായ സൈക്യാട്രിസ്റ്റ് വാഷിംഗ്ടന്റെ ഏഴാം ഡിസ്‌ട്രിക്‌റ്റിൽ നിന്ന് 14 പ്രാവശ്യം ജയിച്ചിട്ടുണ്ട്: 1989നും 2017നും ഇടയിൽ.

അദ്ദേഹം വിരമിച്ച ശേഷമാണു പ്രമീള ജയപാൽ ഈ ഡിസ്ട്രിക്റ്റിന്റെ പ്രതിനിധി ആയത്.  

2001 ഏപ്രിലിൽ 1998 ആണവ പരീക്ഷണത്തിന്റെ പേരിൽ ഇന്ത്യയ്ക്കും പാക്കിസ്ഥാനും എതിരെ യുഎസ് കൊണ്ടുവന്ന ഉപരോധം നീക്കാനുളള പ്രമേയം കോൺഗ്രസിൽ കൊണ്ടുവന്നത് മക്ഡെർമോട്ട് ആണ്.

2006ൽ മുംബൈയിൽ തീവണ്ടികളിൽ ഉണ്ടായ സ്‌ഫോടനങ്ങളിൽ ഇന്ത്യൻ ജനതയോട് അനുശോചനം അറിയിച്ചു അദ്ദേഹം കോൺഗ്രസിൽ പ്രസംഗിച്ചു. "ഇന്ത്യാ, ഞങ്ങൾ കൂടെയുണ്ട്," അദ്ദേഹം പറഞ്ഞു.

എന്നാൽ ഇന്ത്യയുമായുള്ള ആണവ സഹകരണത്തെ അദ്ദേഹം എതിർത്തിരുന്നു. അതേ സമയം, മറ്റെല്ലാ രംഗങ്ങളിലും സഹകരണം തുടരുമെന്നു അദ്ദേഹം വ്യക്തമാക്കി.

2009ൽ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെ യുഎസിലേക്ക് സ്വാഗതം ചെയ്യുന്ന പ്രമേയം കോൺഗ്രസിൽ സ്പോൺസർ ചെയ്തത്  മക്ഡെർമോട്ട് ആണ്.

1936ൽ ഷിക്കാഗോയിൽ ജനിച്ച  മക്ഡെർമോട്ട് രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിനു മുൻപ് നേവിയിൽ സൈക്ക്യാട്രിസ്റ്റ് ആയിരുന്നു.  

Former India Caucus co-chair Jim McDermott dies at 89

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക