
ആണവപ്രസരണ ശേഷിയുള്ള ഡർട്ടി ബോംബ് വാഷിംഗ്ടണു നേരെ പ്രയോഗിക്കാൻ ഇറാൻ തയാറെടുക്കുന്നു എന്നു യുഎസ് ഇന്റലിജൻസ്. വമ്പിച്ച നാശനഷ്ടങ്ങൾ ഉണ്ടാക്കുന്ന രാസായുധ ആക്രമണത്തിനാണ് അവർ ഒരുങ്ങുന്നതെന്നു റിപ്പോർട്ട് പറയുന്നതായി സി എൻ എൻ റിപ്പോർട്ട് ചെയ്യുന്നു.
ഉടൻ ആക്രമണം ഉണ്ടാവുമെന്നു ഇന്റൽ പറയുന്നില്ലെന്നു സി എൻ എന്ന് വിവരം നൽകിയ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. എന്നാൽ ഇറാൻ പല പരിപാടികൾ പരിഗണിക്കുന്നുണ്ട്.
ലക്‌ഷ്യം വയ്‌ക്കേണ്ട ഇടങ്ങൾ ഇറാൻ തിരഞ്ഞെടുത്തിട്ടുണ്ട്. ഇന്റൽ പൂർണമായി വിശ്വസിക്കാൻ തയാറില്ലെങ്കിലും ഉദ്യോഗസ്ഥർ പറയുന്നത് യുഎസിൽ ഡിർട്ടി ബോംബിന് ആവശ്യമായ രാസ വസ്തുക്കളും മറ്റും ഇറാൻ ശേഖരിച്ചിരിക്കാൻ ഉയർന്ന സാധ്യത ഉണ്ടെന്നാണ്.
ഒരുദ്യോഗസ്ഥൻ പറഞ്ഞത്: "ഭീകരതയ്ക്ക് ഉപയോഗിക്കുന്ന ഏതു ആയുധവും കിറുകൃത്യമല്ലെങ്കിലും ചാവേർ സ്വയം ബോംബ് പൊട്ടിച്ചു മരിക്കുന്നതിനു തുല്യമാണ്. ചില മേഖലകളിൽ ജനങ്ങൾ രോഗികളാവും, ജീവിക്കാൻ കഴിയാതെ വരികയും ചെയ്യും."
US intel says Iran planning ‘dirty bomb’ attack in Washington