
യുഎസ് ലക്ഷ്യമാക്കി ആയിരക്കണക്കിനു അഭയാർഥികളുമായി വരുന്ന കാരവനുകൾ മെക്സിക്കോ തടയുമെന്നു പ്രസിഡന്റ് ട്രംപ് തിങ്കളാഴ്ച്ച പറഞ്ഞു. ഇല്ലെങ്കിൽ മെക്സിക്കോയുടെ മേൽ കനത്ത തീരുവ ചുമത്തും.
അഭയാർഥികളെ യുഎസിൽ പ്രവേശിപ്പിക്കില്ല. ദേശീയ കുടിയേറ്റ നയം പരിഷ്കരിച്ചു കൂട്ട മാപ്പു നൽകുന്ന പ്രശവുമില്ലെന്നു പ്രസിഡന്റ് വ്യക്തമാക്കി.
ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്കു കനത്ത പരാജയം ഉണ്ടായതിനെ തുടർന്നാണ് അഭയാർഥികൾ പുത്തൻ പ്രതീക്ഷയുമായി മെക്സിക്കോ വഴി പുറപ്പെട്ടത്.
"മെക്സിക്കോ അവരെ തടഞ്ഞുകൊള്ളും," വൈറ്റ് ഹൗസ് സൗത്ത് ലോണിൽ റിപ്പോർട്ടർമാരോട് ട്രംപ് പറഞ്ഞു. "അവർ ഉറപ്പു തന്നിട്ടുണ്ട്. ഇല്ലെങ്കിൽ അവർക്കു ഞാൻ കനത്ത തീരുവ ചുമത്തും."
ഫിലിപ്പൈൻസിൽ ആസിയാൻ ഉച്ചകോടിക്കും അവിടന്നു ചൈനയിലെ ഷെൻസെനിൽ അപെക് ഉച്ചകോടിക്കും പോകുന്നതിനു മുൻപ് റിപ്പോർട്ടർമാരോട് സംസാരിച്ച ട്രംപ് ദിവസങ്ങൾക്കു ശേഷമാണ് അവരെ കണ്ടത്. ഇറാന്റെ വധ ഭീഷണി കണക്കിലെടുത്തു സീക്രട്ട് സർവീസ് അദ്ദേഹത്തിന്റെ പൊതുപരിപാടികൾ ചുരുക്കിയിരിക്കയാണ്.
കുടിയേറ്റ നയ പരിഷ്കരണം പരിഗണിക്കുമെന്നു ട്രംപ് പറഞ്ഞു. പക്ഷെ കർശന വ്യവസ്ഥകൾ നിലനിർത്തും.
ട്രംപ് വീണ്ടും പ്രസിഡന്റായ ശേഷം ഒരൊറ്റ അഭയാർഥി കാരവനും യുഎസ് അതിർത്തിയിൽ എത്തിയിട്ടില്ലെന്നു മെക്സിക്കോ പ്രസിഡന്റ് ക്ളോഡിയ ഷെയ്ൻബോം കഴിഞ്ഞയാഴ്ച്ച പറഞ്ഞു. "ഇപ്പോൾ രണ്ടെണ്ണം ഉണ്ട്. അരിയാഗയിൽ 500-600 പേർ കയറിയ ഒരെണ്ണം. പക്ഷെ ഇപ്പോൾ അതിൽ 100 പേർ പോലുമില്ല."
അഭയാർഥികളെ സ്വന്തം രാജ്യങ്ങളിലേക്കു മടങ്ങാൻ മെക്സിക്കോ സഹായിക്കുന്നുണ്ടെന്നു അവർ വ്യക്തമാക്കി. യുഎസിൽ കടക്കാൻ കഴിയില്ലെന്നു മനസിലായപ്പോൾ മിക്കവരും തിരിച്ചു പോയി.
തിരഞ്ഞെടുപ്പിൽ വൻ വിജയം നേടിയ ഡെമോക്രാറ്റുകൾ തങ്ങളെ സ്വാഗതം ചെയ്തു യുഎസിൽ പുതുജീവിതം ആരംഭിക്കാൻ സഹായിക്കും എന്നാണ് അഭയാർഥികൾ പ്രതീക്ഷിച്ചതെന്നു ഫോക്സ് ന്യൂസ് പറഞ്ഞു. അല്ലെങ്കിൽ പാർട്ടിക്കു ലാറ്റിനോകളുടെ വോട്ട് നഷ്ടമാവും എന്നതാണ് വിഷയം.
Trump reiterates threat of heavy tariffs over migrant caravans