
കോട്ടയം: സ്വതന്ത്രവും ഉത്തരവാദിത്തമുള്ളതുമായ മാധ്യമപ്രവർത്തനത്തിൻ്റെ പ്രാധാന്യം മാധ്യമപ്രവർത്തകരും മാധ്യമങ്ങളും ഗൗരവത്തോടെ മനസിലാക്കണമെന്നു കേരളനീയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. ദേശീയ മാധ്യമദിനാചരണത്തിൻ്റെ ഭാഗമായി കോട്ടയം പ്രസ് ക്ലബിൽ കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികൾ ചുമതലയേൽക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു സ്പീക്കർ. ആരോഗ്യകരമായ ജനാധിപത്യത്തിന് സ്വതന്ത്രവും നിഷ്‌പക്ഷവുമായ മാധ്യമങ്ങൾ അനിവാര്യമാണെന്ന് ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തിയ ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് പറഞ്ഞു.
കോട്ടയം പ്രസ് ക്ലബ് പ്രസിഡൻ്റ് ഷാലു മാത്യു അധ്യക്ഷനായിരുന്നു -
ഫ്രാൻസീസ് ജോർജ് എം പി , നാട്ടകം സുരേഷ് എം എൽ എ , കോട്ടയം നഗരസഭാ ചെയർമാൻ എം പി. സന്തോഷ് കുമാർ, സി പി എം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ. അനിൽകുമാർ, യു.ഡി.എഫ്. ജില്ലാ കൺവീനർ അഡ്വ. ഫിൽസൺ മാത്യൂസ്, ബി ജെ പി വെസ്റ്റ്ജില്ലാ പ്രസിഡൻ്റ് ലിജിൻ ലാൽ, കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ജയ്സൺ ജോസഫ്, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റംഗം അസീസ് കുമാരനല്ലൂർ, പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡൻ്റ് കെ.പി. റെജി, നിയുക്ത പ്രസിഡൻ്റ് ജിജോ മാത്യു പാലാ നഗരസഭാ കൗൺസിലർ ബിനു പുളിക്കക്കണ്ടം, ഹക്കിം നട്ടാശ്ശേരി, ചെറുകര സണ്ണി ലൂക്കോസ്, പ്രസ് ക്ലബ് സെക്രട്ടറി ആർ. ഹരികുമാർ തുടങ്ങിയവർ സംസാരിച്ചു.