Image

കൊല്ലത്ത് വയോധിക ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍

Published on 16 November, 2026
കൊല്ലത്ത് വയോധിക ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍

കൊല്ലം: കൊല്ലത്ത് വയോധിക ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അപ്പുക്കുട്ടന്‍ മുകുന്ദന്‍ (78) , ഭാര്യ ബീന (74) എന്നിവരാണ് മരിച്ചത്. കൊല്ലം ഉലിയകോവിലിലാണ് സംഭവം.

അപ്പുക്കുട്ടന്റെ മൃതദേഹം ഹാളില്‍ നിലത്തും, ഭാര്യയുടെ മൃതദേഹം കട്ടിലിലുമാണ് കണ്ടെത്തിയത്. രണ്ടു ദിവസമായി വീട് അടച്ചിട്ട നിലയിലായിരുന്നു. തുടര്‍ന്ന് സമീപവാസികള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

പൊലീസെത്തി വാതില്‍ തുറന്നപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അപ്പുക്കുട്ടന്റെ തല പൊട്ടി ചോര വാര്‍ന്ന നിലയിലായിരുന്നു എന്നാണ് വിവരം. ഇവരുടെ രണ്ട് ആണ്‍മക്കള്‍ വിദേശത്താണ്. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക