
പരിസ്ഥിതി സംരക്ഷണത്തിൽ ഇന്ത്യ ഉയർന്ന മാതൃകയാണെന്നു ബ്രിട്ടീഷ് കിരീടാവകാശി വില്യം രാജകുമാരൻ തിങ്കളാഴ്ച്ച മുംബൈയിൽ പറഞ്ഞു. താൻ സ്ഥാപിച്ച ഏർത്ഷോട്ട് പരിസ്ഥിതി സമ്മാനം വിതരണം ചെയ്യാൻ ഭാര്യ കാതറൈൻ രാജകുമാരിക്കൊപ്പം എത്തിയ വില്യം സാധാരക്കാരുമായി ഇടപെടുകയും ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കറോടൊത്തു 'ഗല്ലി ക്രിക്കറ്റ്' ആസ്വദിക്കയും ചെയ്തു. മുംബൈ മെട്രോ ട്രെയിനിൽ അവർ വിധാൻ ഭവൻ മുതൽ ബാന്ദ്ര കുർള കോംപ്ലക്സ് വരെ യാത്ര ചെയ്തു.
"ഈ വർഷത്തെ ഏർത്ഷോട്ട് ചടങ്ങിന് ഇന്ത്യയിൽ എത്തിയതിൽ എനിക്കും കാതറൈനും ഏറെ സന്തോഷമുണ്ട്. ഏർത്ഷോട്ട് ഉയർത്തുന്ന ദൗത്യങ്ങൾക്കു ഇന്ത്യയേക്കാൾ മെച്ചപ്പെട്ട സ്ഥലമില്ല," വില്യം എക്‌സിൽ കുറിച്ചു. "കഴിഞ്ഞ ആറു വർഷം പരിസ്ഥിതിക്ക് ഇന്ത്യ നൽകിയ സംഭാവനകൾ അമൂല്യമാണ്. സമ്മാനം നേടിയവരിൽ ഏറ്റവുമധികം പേർ ഈ രാജ്യത്തു നിന്നാണു താനും.
"ലോകം നേരിടുന്ന പല പരിസ്ഥിതി പ്രശ്നങ്ങൾക്കും പ്രായോഗികമായ പരിഹാരങ്ങൾ നിർദേശിക്കുന്നു എന്ന പ്രത്യേകതയും ഇന്ത്യയ്ക്കുണ്ട്."
ചൊവാഴ്ച്ച ഏർത്ഷോട്ട് പ്രൈസ് വിതരണത്തിനു ശേഷം വില്യം കാതറൈനുമൊത്തു ഡൽഹിക്കു പറക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവർ കാണുന്നുണ്ട്.
William, Katherine 'delighted' to be in India