
ഇറാനിൽ നിന്ന് ആക്രമണം ഉണ്ടായെന്നു ബഹ്‌റൈൻ ഞായറാഴ്ച്ച സ്ഥിരീകരിച്ചു. ജാഗ്രത പാലിക്കാൻ ജനങ്ങൾക്കു നിർദേശം നൽകുകയും ചെയ്തു.
ഇറാന്റെ നിരവധി വ്യോമാക്രമണങ്ങൾ തടുത്തെന്നു ബഹ്‌റൈൻ പറയുമ്പോൾ മിഡിൽ ഈസ്റ്റിലെ യുഎസ് സിക്സ്ത് ഫ്‌ലീറ്റിന്റെ ആസ്ഥാനത്തു റഡാറുകൾ ഉൾപ്പെടെ തകർത്തുവെന്ന് ഇറാന്റെ വിപ്ലവ സേന ഐ ആർ ജി സി അവകാശപ്പെട്ടു.
സെപ്റ്റംബറിനു ശേഷം ബഹ്റൈനു നേരെ ഇറാന്റെ ആദ്യത്തെ ആക്രമണമാണിത്. യുഎസ് ഇറാനു നേരെ നടത്തിയ ആക്രമണങ്ങൾക്കു മറുപടിയാണിതെന്നു ഐ ആർ ജി സി പറഞ്ഞു.
ബഹ്‌റൈൻ അൽ റിഫ ഹെലികോപ്റ്റർ താവളത്തിൽ യുഎസ് റഡാറുകൾക്കു നേരെ ആറു ഡ്രോണുകൾ അയച്ചെന്നാണ് അവർ പറയുന്നത്.
Bahrain confirms Iran attacked it