Image

അർവിന്ദ് കൃഷ്ണ വീണ്ടും ന്യൂ യോർക്ക് ഫെഡ് ഡയറക്‌ടർ (പിപിഎം)

Published on 15 November, 2026
അർവിന്ദ് കൃഷ്ണ വീണ്ടും ന്യൂ യോർക്ക് ഫെഡ് ഡയറക്‌ടർ (പിപിഎം)

ന്യൂ യോർക്ക് ഫെഡറൽ റിസർവ് ഡയറക്‌ടർ ബോര്ഡിലേക്കു ഇന്ത്യൻ അമേരിക്കൻ ടെക്നോളജി എക്സിക്യൂട്ടീവ് അർവിന്ദ് കൃഷ്ണ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2029 ഡിസംബർ 31 വരെ നീളുന്ന മൂന്നു വർഷ നിയമനമാണിത്.

ഐ ബി എം ചെയർമാനും പ്രസിഡന്റും സി ഇ ഓയുമായ കൃഷ്ണ ക്‌ളാസ് ബി ഡയറക്ട്ടറായി തുടരും. പൊതുജനങ്ങളുടെ പ്രതിനിധി എന്ന സ്ഥാനമാണതെന്നു ന്യൂ യോർക്ക് ഫെഡ് പറഞ്ഞു. കൃഷി, വാണിജ്യം, വ്യവസായം തുടങ്ങിയ ആവശ്യങ്ങൾക്കു ജനങ്ങൾക്കു സഹായം നൽകാൻ ഈ ഡയറക്ട്ടർമാർ പ്രവർത്തിക്കും.

ഐ ഐ ടി കാൺപൂർ ബിരുദധാരിയായ കൃഷ്ണ  2022 മുതൽ  ബോർഡ് അംഗമാണ്. യൂണിവേഴ്സിറ്റി ഓഫ് ഇലിനോയ് അർബാചാംപെയ്‌നിൽ നിന്നു ഡോക്ടറേറ്റ് എടുത്തിട്ടുണ്ട്. 2020 ഏപ്രിലിലാണ് ഐ ബി എം ചീഫ് എക്സിക്യൂട്ടീവ് ആയത്.

ഫെഡറൽ റിസർവിന്റെ 12 പ്രാദേശിക ബാങ്കുകൾക്കും 9 അംഗങ്ങളുള്ള ബോർഡുകളുണ്ട്.  

Arvind Krishna wins new New York Fed term

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക