
കണ്ണൂര്‍: പാനൂരില്‍ ടര്‍ഫില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് 19-കാരന്‍ മരിച്ചു. പാനൂര്‍ വള്ളങ്ങാട് പെട്രോള്‍ പമ്പിന് സമീപം താമസിക്കുന്ന പാനേന്റവിട ഷാല്‍മിന്‍ സജീവാണ് (19) മരിച്ചത്. കളിക്കളത്തില്‍ കുഴഞ്ഞുവീണ യുവാവിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഇന്ത്യന്‍ സൈനിക ക്യാംപില്‍ നിന്ന് അഗ്നിവീര്‍ വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ഥിയായിരുന്നു ഷാല്‍മിന്‍. രാജ്യസേവനത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെയുണ്ടായ യുവാവിന്റെ അപ്രതീക്ഷിത വിയോഗം നാടിനെയാകെ ദുഃഖത്തിലാഴ്ത്തി.
സജീവന്റെയും ജിമിഷയുടെയും മകനാണ്. സഹോദരി: ഷാന്‍വിയ. സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് വീട്ടുവളപ്പില്‍ നടക്കും.