Image

സ്‌പേസ് എക്‌സിന്റെ സ്റ്റാര്‍ഷിപ്പ് 15-ാം പരീക്ഷണ പറക്കല്‍ നടത്തി; ബുസ്റ്റര്‍ ലാന്‍ഡിംഗ് ശ്രമം ഉപേക്ഷിച്ചു

പി പി ചെറിയാന്‍ Published on 14 November, 2026
സ്‌പേസ് എക്‌സിന്റെ സ്റ്റാര്‍ഷിപ്പ് 15-ാം പരീക്ഷണ പറക്കല്‍ നടത്തി; ബുസ്റ്റര്‍ ലാന്‍ഡിംഗ് ശ്രമം ഉപേക്ഷിച്ചു

ലൊസാഞ്ചലസ്: സ്‌പേസ് എക്‌സിന്റെ ഏറ്റവും വലിയ റോക്കറ്റായ സ്റ്റാര്‍ഷിപ്പിന്റെ 15-ാമത് ആളില്ലാ പരീക്ഷണ വിക്ഷേപണം നവംബര് 13 നു ടെക്‌സാസില്‍ വിജയകരമായി നടന്നു. ഭ്രമണപടത്തിലേക്ക് ഉപഗ്രഹങ്ങളെ എത്തിക്കുന്നതിനൊപ്പം ആദ്യ ഘട്ട ബുസ്റ്റര്‍ റോക്കറ്റിനെ തിരികെ ഇറക്കാനായിരുന്നു സ്‌പേസ് എക്‌സ് പദ്ധതിയിട്ടിരുന്നതെങ്കിലും, സാങ്കേതിക തടസ്സങ്ങളെ തുടര്‍ന്ന് ആ ലാന്‍ഡിംഗ് ശ്രമം പെട്ടെന്ന് ഉപേക്ഷിച്ചു.

വിക്ഷേപണത്തിന് തൊട്ടുപിന്നാലെ റോക്കറ്റിന്റെ രണ്ട് ഭാഗങ്ങളും വേര്‍പെടുകയും, തുടര്‍ന്ന് 'ചോപ്സ്റ്റിക്' മെക്കാനിക്കല്‍ ആംസ് ഉപയോഗിച്ച് താഴത്തെ ബുസ്റ്റര്‍ റോക്കറ്റ് സുരക്ഷിതമായി തിരിച്ചിറക്കാനുമായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ഈ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് ബുസ്റ്റര്‍ റോക്കറ്റ് മെക്‌സിക്കോ ഉള്‍ക്കടലിലേക്ക് മാറ്റിവിടുകയും അവിടെ വെച്ച് പൊട്ടിത്തെറിക്കുകയും ചെയ്തു.

എങ്കിലും, സ്റ്റാര്‍ഷിപ്പിന്റെ മുകള്‍ഭാഗം വിക്ഷേപണത്തിന് ശേഷം ഏകദേശം 27 മിനിറ്റിനുള്ളില്‍ ഭ്രമണപടത്തില്‍ പ്രവേശിച്ചു. തുടര്‍ന്ന് 26 സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങളെ വിജയകരമായി ഭ്രമണപടത്തില്‍ വിന്യക്ഷിക്കുകയും ചെയ്തു. തികച്ചും പുനരുപയോഗിക്കാവുന്ന ഒരു റോക്കറ്റ് സംവിധാനം വികസിപ്പിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയുള്ള സ്‌പേസ് എക്‌സിന്റെ സുപ്രധാന ദൗത്യമാണിത്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക