
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, റഷ്യയുടെ വ്ലാഡിമിർ പുട്ടിൻ, ചൈനീസ് നേതാവ് ഷി ജിൻപിംഗ് എന്നിവർ അടുത്ത വ്യാഴാഴ്ച്ച ഫിലിപ്പൈൻസിൽ കൂടിക്കാഴ്ച്ച നടത്തുമെന്നു വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. മൂന്ന് രാജ്യങ്ങളുടെയും ആണവ ആയുധങ്ങൾ കുറയ്ക്കുന്നതിനെ കുറിച്ചാവും ചർച്ചയെന്നു വൈറ്റ് ഹൗസ് അറിയിച്ചു.
ഇറാൻ യുദ്ധവും ചർച്ചാ വിഷയമാകും എന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ യുക്രൈൻ ചർച്ച ചെയ്യില്ല.
ഞായറാഴ്ച്ച മനിലയിൽ ആരംഭിക്കുന്ന ആസിയാൻ ഉച്ചകോടിക്കു ട്രംപ് ചൊവാഴ്ച്ച എത്തും.
Trump-Putin-Xi trilateral set in Manila