
നാലു മണിക്കൂറിലധികം നീണ്ട സ്തംഭനത്തിനു ശേഷം യുഎസ് വിമാന സർവീസുകൾ പുനരാരംഭിക്കാൻ എഫ് എ എ അനുമതി നൽകി. സാങ്കേതിക പ്രശ്നം മൂലം വെള്ളിയാഴ്ച്ച വൈകിട്ട് ഇ ടി 4 മണിയോടെ രാജ്യവ്യാപകമായി നിർത്തി വച്ച സർവീസുകൾ വീണ്ടും ആരംഭിക്കാമെന്നു രാത്രി 8 മണിക്കു ശേഷം എഫ് എ എ പറഞ്ഞു.
വിമാന സർവീസുകൾ സാധാരണഗതിയിലാകുന്നത് എപ്പോഴായിരിക്കും എന്നു വ്യക്തമല്ല. "ഞങ്ങൾ ആകാശം തുറന്നു," ട്രാൻസ്പോർട്ടേഷൻ സെക്രട്ടറി ഷോൺ ഡഫി പറഞ്ഞു. "അതു കൊണ്ട് എല്ലാ വിമാനങ്ങളും ഉടൻ പറക്കും എന്നർത്ഥമില്ല. നിങ്ങൾ എയർപോർട്ടിൽ ആണെങ്കിൽ എയർലൈനോട് അന്വേഷിക്കൂ."
2023ൽ 90 മിനിറ്റ് വിമാനങ്ങൾ നിർത്തിവച്ച ശേഷം ഉണ്ടായ ഏറ്റവും വലിയ സ്തംഭനം ഏതെങ്കിലും സുരക്ഷാ ഭീഷണി മൂലം ഉണ്ടായതെല്ലെന്നു പ്രസിഡന്റ് ട്രംപും ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി മാർക്വേയ്ൻ മുള്ളിനും പറഞ്ഞു.
‘പ്രാചീന സംവിധാനം’ പ്രശ്നമുണ്ടാക്കി
രാജ്യത്തെ എയർ ട്രാഫിക് കൺട്രോൾ സംവിധാനം എങ്ങിനെ പരാജയപ്പെട്ടു എന്ന് അന്വേഷിക്കുന്നുണ്ടെന്നു ഡഫി പറഞ്ഞു. വീണ്ടും ഈ പ്രശ്നം ഉണ്ടാവാനുള്ള സാധ്യത തള്ളാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ എയർ ട്രാഫിക് കൺട്രോൾ സംവിധാനം അവിശ്വസനീയമാം വിധം പഴയതാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. "നമ്മുടെ സ്വിച്ചുകൾ, റൗട്ടറുകൾ, എല്ലാം ഡാറ്റ കൊണ്ട് അമിതമായി. അവ തെറ്റായ ഡാറ്റ നല്കാൻ തുടങ്ങി."
അതു കൊണ്ടാണ് എല്ലാം നിർത്തിവച്ചതെന്നു അദ്ദേഹം വ്യക്തമാക്കി. അടുത്തകാലത്ത് മാറ്റിവച്ച സ്വിച്ചുകൾ കൃത്യമായി പ്രവർത്തിച്ചെന്നും അദ്ദേഹം പറഞ്ഞു.
എ ഐ സംവിധാനം കൊണ്ടുവന്നത് പരാജയത്തിനു കാരണമായെന്നു കാണുന്നില്ല. ആ സ്മാർട്ട് സിസ്റ്റം എയർ ട്രാഫിക് നെറ്റ്വർക്കിൽ സജീവമല്ല.
Airports reopened after 4-hour shutdown