Image

വിമാന സർവീസുകൾ നിർത്തി വയ്‌ക്കേണ്ടി വന്നതിനു പിന്നിൽ സുരക്ഷാ ഭീഷണിയില്ലെന്നു മുള്ളിൻ (പിപിഎം)

Published on 14 November, 2026
വിമാന സർവീസുകൾ നിർത്തി വയ്‌ക്കേണ്ടി വന്നതിനു പിന്നിൽ സുരക്ഷാ ഭീഷണിയില്ലെന്നു മുള്ളിൻ (പിപിഎം)

വെള്ളിയാഴ്ച്ച രാജ്യവ്യാപകമായി വിമാന സർവീസുകൾ നിർത്തി വയ്‌ക്കേണ്ടി വന്നതിനു പിന്നിൽ സുരക്ഷാ ഭീഷണിയൊന്നും ഉണ്ടായിരുന്നില്ലെന്നു യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി മാർക്വേയ്‌ൻ മുള്ളിൻ പറഞ്ഞു.

ടെലികമ്മ്യൂണിക്കേഷൻ തകരാറു മൂലമാണ് പ്രശ്നം ഉണ്ടായതെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. 9/11 ആക്രമണം പോലുള്ള ഭീഷണിയൊന്നും അതിനു പിന്നിൽ ഇല്ല.

"9/11നുമായി ഒരു സാമ്യവുമില്ല," മുള്ളിൻ വൈറ്റ് ഹൗസിൽ റിപ്പോർട്ടർമാരോടു  പറഞ്ഞു. ഒരു സൈബർ ആക്രമണം നടന്നതിന്റെ സൂചനയൊന്നും ലഭിച്ചിട്ടില്ല.

എല്ലാ ഫ്ലൈറ്റുകളും യാത്രക്കാരും സുരക്ഷിതമാണ്.

എഫ് എ എ രാജ്യമൊട്ടാകെ ഫ്ലൈറ്റുകൾ നിർത്തിവച്ചതിന്റെ വിശദാംശങ്ങൾ പ്രസിഡന്റ് ട്രംപിനെ ധരിപ്പിച്ചിട്ടുണ്ട്. ട്രംപ് സജീവമായി പ്രതികരിച്ചു നടപടികൾക്കു ഉത്തരവിട്ടു.

മൈക്രോസോഫ്റ്റിൽ ഉണ്ടായ വ്യാപകമായ പിഴവ് ഈ പ്രശ്നത്തിനു കാരണമായിട്ടില്ലെന്നു മുള്ളിൻ പറഞ്ഞു. "രണ്ടും വ്യത്യസ്തമായ വിഷയങ്ങളാണ്."  

US Homeland Security Secy rules out threat behind nationwide ground stop

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക