Image

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് അസിസ്റ്റന്റ് പ്രൊഫസറെ മരിച്ച നിലയിൽ കണ്ടെത്തി

Published on 13 November, 2026
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് അസിസ്റ്റന്റ് പ്രൊഫസറെ  മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജ് അസിസ്റ്റന്റ് പ്രൊഫസറെ താമസസ്ഥലത്ത് മരിച്ച നിലയിൽ. ഫിലോസഫി വിഭാഗം അസിസ്റ്റന്റ് പ്രഫസർ പൂർണിമ ജെ. പ്രകാശിനെയാണ് (45) താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. പൂജപ്പുര ചാടിയറ ലൈനിലെ വീട്ടിൽ നിന്നാണ് അഞ്ചു ദിവസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. ആലപ്പുഴ സ്വദേശിനിയാണ് പൂർണിമ.
ദിവസങ്ങളായി അവധിയിലായിരുന്ന പൂർണിമ, ബുധനാഴ്ച അവധി കാലാവധി അവസാനിച്ചിട്ടും കോളജിൽ ജോലിക്ക് എത്തിയിരുന്നില്ല. തുടർന്ന് സംശയം തോന്നിയ സഹപ്രവർത്തകർ ഇന്നലെ വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. വീടിനുള്ളിൽ നിന്നും രൂക്ഷമായ ദുർഗന്ധം അനുഭവപ്പെട്ടതോടെ സഹപ്രവർത്തകർ ഉടൻതന്നെ പൂജപ്പുര പൊലീസിൽ വിവരമറിയിച്ചു.
പൊലീസ് സ്ഥലത്തെത്തി വീട് തുറന്ന് പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. അവിവാഹിതയായ പൂർണിമയ്ക്ക് അടുത്ത ബന്ധുക്കളായി ആരും ജീവിച്ചിരിപ്പില്ലെന്നാണ് പ്രാഥമിക വിവരം. മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക