Image

രണ്ടാനച്ഛന്റെ ക്രൂരമര്‍ദനം; കുട്ടിയുടെ സുരക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി

Published on 13 November, 2026
രണ്ടാനച്ഛന്റെ ക്രൂരമര്‍ദനം; കുട്ടിയുടെ സുരക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊല്ലം ചടയമംഗലത്ത് രണ്ടാനച്ഛന്റെ ക്രൂരമര്‍ദ്ദനത്തിനിരയായ കുട്ടിയുടെ അമ്മയുമായും കുട്ടിയുമായും മുഖ്യമന്ത്രി വി.ഡി സതീശന്‍ ഫോണില്‍ സംസാരിച്ചു. കുടുംബത്തിന് ആവശ്യമായ എല്ലാ പിന്തുണയും മുഖ്യമന്ത്രി വാഗ്ദാനം ചെയ്തു. കുട്ടിയുടെയും കുടുംബത്തിന്റെയും സുരക്ഷ ഉറപ്പാക്കും. കുട്ടിക്ക് ചികിത്സക്കും പഠനത്തിനുമുള്ള എല്ലാ സഹായങ്ങളും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കി.

കുട്ടിയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങളില്‍ വന്നതിനു പിന്നാലെ മുഖ്യമന്ത്രി റൂറല്‍ എസ് പി യെ വിളിച്ച് കര്‍ശന നിയമ നടപടി സ്വീകരിക്കണമെന്നും പ്രതിയെ അറസ്റ്റ് ചെയ്യണമെന്നും നിര്‍ദ്ദേശിച്ചിരുന്നതായും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക