Image

ബെർത്ത് ടൂറിസം നിയന്ത്രിക്കാൻ 6,000 വിദേശീയരുടെ വിസകൾ റദ്ദാക്കിയെന്നു സ്റ്റേറ്റ് ഡിപ്പാർട്മെന്റ് (പിപിഎം)

Published on 13 November, 2026
ബെർത്ത് ടൂറിസം നിയന്ത്രിക്കാൻ 6,000 വിദേശീയരുടെ വിസകൾ റദ്ദാക്കിയെന്നു സ്റ്റേറ്റ് ഡിപ്പാർട്മെന്റ് (പിപിഎം)

ബെർത്ത് ടൂറിസവുമായി ബന്ധപ്പെട്ട 6,000 വിദേശീയരുടെ വിസകൾ റദ്ദാക്കിയെന്നു യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് എക്‌സിൽ വ്യാഴാഴ്ച്ച അറിയിച്ചു.  "ഈ നിയമവിരുദ്ധ പ്രവർത്തനത്തിൽ പങ്കെടുക്കുന്ന എല്ലാവരെയും ഞങ്ങൾ തിരിച്ചറിയുകയും നടപടി എടുക്കുകയും ചെയ്യുകയാണ്."

ഒക്ടോബർ 31നു ഡിപ്പാർട്മെന്റ് പറഞ്ഞത് 4,000 വിസകൾ റദ്ദാക്കി എന്നാണ്. അതിൽ 700 വിസ ചൈനക്കാരുടേതാണെന്നും പറഞ്ഞിരുന്നു. പുതിയ അറിയിപ്പിൽ രാജ്യങ്ങളുടെ പേരില്ല. 

വിസ റദ്ദായവരെ നാടുകടത്തിയെന്നോ ക്രിമിനൽ ശിക്ഷ നൽകിയെന്നോ പറയുന്നില്ല.

US revokes over 6,000 visas linked to birth tourism

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക