Image

സർവകാല റെക്കോർഡ്: 2026 സാമ്പത്തിക വർഷത്തിൽ ഐസ് 483,200 പേരെ നാടുകടത്തി (പിപിഎം)

Published on 13 November, 2026
സർവകാല റെക്കോർഡ്: 2026 സാമ്പത്തിക വർഷത്തിൽ ഐസ് 483,200 പേരെ നാടുകടത്തി (പിപിഎം)

ഇമിഗ്രെഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ഐസ്) 2026 സാമ്പത്തിക വർഷത്തിൽ 483,200 പേരെ നാടുകടത്തിയെന്നു ഹോംലാൻഡ് സെക്യൂരിറ്റി കണക്കുകൾ ഉദ്ധരിച്ചു സി ബി എസ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

ഐസിന്റെ ചരിത്രത്തിൽ തന്നെ ഇതിനു മുൻപ് ഇത്രയധികം ആളുകളെ ഒരു വർഷവും നാടു കടത്തിയിട്ടില്ല. 2025ൽ 442,640 പേരെയാണ് കയറ്റി അയച്ചത്.

2026  സാമ്പത്തിക വർഷത്തിൽ ഐസ് 491,000ലധികം അറസ്റ്റുകൾ നടത്തിയും റെക്കോർഡ് സൃഷ്ടിച്ചു. അതിൽ 475,000 അറസ്റ്റുകൾ ക്രിമിനൽ കുറ്റങ്ങൾ ഇല്ലാതെ സിവിൽ കുറ്റങ്ങളുടെ പേരിൽ മാത്രം ആയിരുന്നു.  

പ്രസിഡന്റ് ട്രംപിന്റെ കുടിയേറ്റ നയം നടപ്പാക്കുന്ന രീതി എത്രമാത്രം ആക്രമണ സ്വഭാവമുളളതായി എന്നതിന്റെ തെളിവാണിത്. ആ സമീപനം ജനങ്ങളിൽ അസ്വസ്ഥത ഉളവാക്കിയെന്നു ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി മുട്ടുകുത്തിയ ശേഷം ട്രംപ് തന്നെ പറഞ്ഞിരുന്നു.

ഈ നടപടികൾ തെറ്റായിപ്പോയി എന്നു ഏറ്റുപറയുമ്പോഴും അതിന്റെ ശില്പി എന്നു കരുതപ്പെടുന്ന സ്റ്റീഫൻ മില്ലർക്കു കയറ്റം നൽകി വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫാക്കാൻ ട്രംപ് മടിച്ചില്ല.

ഡി എച് എസ് സെക്രട്ടറി മാർക്വേയ്‌ൻ മുള്ളിൻ ആവട്ടെ, ഐസ് ഏജന്റുമാരെ ഓർത്തു അഭിമാനം കൊണ്ടു പുളയുകയാണ്. "ഐസ് ചരിത്രത്തിൽ ഏറ്റവുമധികം നാടുകടത്തൽ ഉണ്ടായ വർഷമാണ് 2026. അറസ്റ്റുകളുടെ കാര്യത്തിൽ 2026 സെപ്റ്റംബർ ഐസിന്റെ ചരിത്രത്തിൽ ഏറ്റവും മികച്ച സെപ്‌തംബറായി. ബൈഡന്റെ കാലത്തു മൂന്നു വർഷം കൊണ്ടു പോലും ആ തലത്തിൽ എത്തിയില്ല. ഐസിലെ ദേശസ്നേഹികൾ അമേരിക്കയെ സുരക്ഷിതമാക്കാൻ രാവും പകലും പണിയെടുത്തു."

ICE broke deportation records in 2026 fiscal 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക