
യുഎസിൽ ഉപയോഗിക്കപ്പെട്ട വീടുകളുടെ വിൽപ്പന 16 വർഷത്തിനിടയിൽ ഏറ്റവും താഴ്ന്ന നിലയിൽ എത്തിയെന്നു ഡാറ്റ വ്യക്തമാക്കുന്നു. വായ്പാ നിരക്കുകൾ ഉയർന്നു നിൽക്കുന്നതും മാന്ദ്യം കണക്കിലെടുക്കാതെ വിലകൾ കൂടുന്നതും അതിനു കാരണമാണ്.
നിലവിലുള്ള വീടുകളുടെ വില സെപ്റ്റംബറിനെക്കാൾ 5.5% കുറഞ്ഞെന്നു നാഷനൽ അസോസിയേഷൻ ഓഫ് റിയൽറ്റേഴ്‌സ് പറയുന്നു. കഴിഞ്ഞ ഒക്ടോബർ മുതൽ വിൽപന 8.8% കുറഞ്ഞു.
അവരുടെ മുഖ്യ സാമ്പത്തിക വിദഗ്ധൻ ലോറൻസ് യുൻ പറയുന്നു: "വായ്പാ നിരക്കുകൾ ഉയർന്നു നിൽക്കുമ്പോൾ വീട് വാങ്ങുക ബുദ്ധിമുട്ടാണ്. 2000 ആണ്ടു കഴിഞ്ഞു ഏറ്റവും ഉയർന്ന നിലയിലാണ് വിലകൾ. അതു കൊണ്ട് 2010 ഓഗസ്റ്റ് മുതൽ വീട് വിൽപന കുറഞ്ഞു ഏറ്റവും താഴ്ന്ന നിലയിൽ എത്തി."
രാജ്യമൊട്ടാകെ അതുണ്ടായി. മിഡ്‌വെസ്ററ്, സൗത്ത്, വെസ്റ്റ് എന്നിങ്ങനെ ഒട്ടു മിക്ക മേഖലകളിലും. നോർത്ത്ഈസ്റ്റിൽ മാത്രം മാറ്റമില്ല. കഴിഞ്ഞ വർഷം ഒക്ടോബറിനെ അപേക്ഷിച്ചു ഈ വർഷം വിൽപന നാലു മേഖലകളിലും കുറവാണ്.
വിറ്റു പോകാത്ത വീടുകളുടെ എണ്ണം കൂടി. 1.59 മില്യൺ യൂണിറ്റുകൾ എന്നാണു കണക്ക്. എന്നാൽ അത് വിലക്കുറവിനു സഹായിച്ചിട്ടുമില്ല.
US home sales fall to lowest since 2010