
മലപ്പുറം: തദ്ദേശ വകുപ്പ് മന്ത്രിയും മുസ്ലിം ലീഗ് തോവുമായ കെ എം ഷാജിയെ പരിഹസിച്ച് സിപിഐഎം നേതാവ് കെ ടി ജലീല്‍. സൂര്യന്‍ കറങ്ങുന്നത് ലീഗിന്റെ ഔദാര്യത്തിലാണെന്ന് പറയാതിരുന്നത് ഭാഗ്യമെന്ന് പറഞ്ഞ് ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം. സൂര്യനും ഭൂമിയും ചന്ദ്രനും മറ്റുഗ്രഹങ്ങളും സ്വന്തം ഭ്രമണപഥങ്ങളില്‍ തിരിയുന്നതില്‍ ലീഗിനും യൂത്ത് ലീഗിനും പങ്കുണ്ടെന്ന് പറയാതിരുന്നതിന് പഴയ സുഹൃത്തിന് ഒരായിരം നന്ദി. ഈ മോഡല്‍ തള്ളാണ് മുസ്ലിം സമുദായത്തിന്റെ സംരക്ഷണവുമായി ബന്ധപ്പെട്ടും ലീഗ് നേതാക്കള്‍ പാവം അണികളോട് തള്ളുന്നത്. ഏത് തള്ളാണെങ്കിലും ഒരുമയത്തിലൊക്കെ വേണ്ടേ സുഹൃത്തെ? ബുദ്ധിയുള്ളവര്‍ നാട്ടിലുണ്ടെന്ന വിചാരമെങ്കിലും വേണ്ടെയെന്നും കെ ടി ജലീല്‍ പരിഹസിച്ചു.
കെ ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
സൂര്യന്‍ കറങ്ങുന്നത് ലീഗിന്റെ ഔദാര്യത്തിലാണെന്ന് പറയാതിരുന്നത് ഭാഗ്യം!
ഇസ്രായേലിലെ നെതന്യാഹുവിന്റെ പടിയിറക്കത്തിലും, അമേരിക്കയിലെ ഡെമോക്രാറ്റുകളുടെ വിജയത്തിലും ട്രംപിന്റെ പരാജയത്തിലും മാത്രമല്ല, കഴിഞ്ഞ രണ്ടുമാസത്തിനിടയില്‍ ലോകത്തിലെ വിവിധ രാജ്യങ്ങളായ, സ്വീഡനിലെ മഗ്ദലീന ആന്‍ഡേഴ്സന്റെ സോഷ്യല്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് വിജയത്തിലും, റഷ്യയിലെ വ്ളാദിമിര്‍ പുട്ടിന്‍ നേതൃത്വം നല്‍കുന്ന യുണൈറ്റഡ് റഷ്യയുടെ വിജയത്തിലും, മൊറോക്കോയിലെ ഫാത്തിമ മന്‍സൂരി നയിക്കുന്ന ഓതന്റിസിറ്റി ആന്‍ഡ് മോഡേണിറ്റി പാര്‍ട്ടിയുടെ വിജയത്തിലും, ലാത്വിയയില്‍ ആന്‍ഡ്രിസ് കുല്‍ബര്‍ഗിന്റെ യുണൈറ്റഡ് ലിസ്റ്റിന്റെ വിജയത്തിലും, ബ്രസീലില്‍ ലുല സില്‍വയുടെ വര്‍ക്കേഴ്സ് പാര്‍ട്ടിയുടെ വിജയത്തിലും, സെര്‍ബിയയിലെ വിദ്യാര്‍ത്ഥി നേതാക്കളുടെ നേതൃത്വത്തിലുള്ള സ്റ്റുഡന്‍സ് ലിസ്റ്റിന്റെ വിജയത്തിലും, ബള്‍ഗേറിയയില്‍ ഇലിയാന യൊട്ടോവ നയിക്കുന്ന ബള്‍ഗേറിയന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ വിജയത്തിലും, ന്യൂസിലന്‍ഡിലെ ക്രിസ്റ്റഫര്‍ ലക്സണ്‍ന്റെ നാഷഷണല്‍ പാര്‍ട്ടിയുടെ വിജയത്തിലും, കേരളത്തിലെ മുസ്ലിം ലീഗിനും മലപ്പുറത്തെയും കാസര്‍ഗോട്ടെയും എറണാങ്കുളത്തെയും യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കും പങ്കുണ്ട്.
സൂര്യനും ഭൂമിയും ചന്ദ്രനും മറ്റുഗ്രഹങ്ങളും സ്വന്തം ഭ്രമണപഥങ്ങളില്‍ തിരിയുന്നതില്‍ ലീഗിനും യൂത്ത് ലീഗിനും പങ്കുണ്ടെന്ന് പറയാതിരുന്നതിന് എന്റെ പഴയ സുഹൃത്തിന് ഒരായിരം നന്ദി. ഈ മോഡല്‍ തള്ളാണ് മുസ്ലിം സമുദായത്തിന്റെ സംരക്ഷണവുമായി ബന്ധപ്പെട്ടും ലീഗ് നേതാക്കള്‍ പാവം അണികളോട് തള്ളാറ്. ഏത് തള്ളാണെങ്കിലും ഒരുമയത്തിലൊക്കെ വേണ്ടേ സുഹൃത്തെ? ബുദ്ധിയുള്ളവര്‍ നാട്ടിലുണ്ടെന്ന വിചാരമെങ്കിലും വേണ്ടെ?
ഇസ്രയേല്‍ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് തിരിച്ചടിയേറ്റതില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കും പങ്കുണ്ടെന്ന് കെ എം ഷാജി പറഞ്ഞിരുന്നു. എറണാകുളത്തുവെച്ച് നടന്ന യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിലായിരുന്നു കെ എം ഷാജിയുടെ പരാമര്‍ശം. ലോകത്ത് എല്ലായിടത്തും നടന്നതുപോലെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ നടത്തിയ ഇടപെടലുകളും പ്രചാരണങ്ങളുമാണ് ലോകരാഷ്ട്രീയത്തില്‍വലിയ മാറ്റങ്ങള്‍ക്ക് കാരണമായത്. നെതന്യാഹുവിന് പടിയിറങ്ങേണ്ടി വന്നതില്‍ മലപ്പുറത്തും കാസര്‍കോടും എറണാകുളത്തുമുള്ള യൂത്ത് ലീഗുകാര്‍ക്ക് പങ്കുണ്ട്. സോഷ്യല്‍ മീഡിയ ഇടപെടലുകളും പ്രചാരണങ്ങളുമാണ് അതിന് കാരണം. സാധിക്കുന്ന ഇടങ്ങളിലെല്ലാം ഇസ്രയേലിനെതിരെ യൂത്ത് ലീഗുകാര്‍ നടത്തിയ സമരങ്ങള്‍ അതിന് കാരണമായി. ഇസ്രയേലില്‍ മാത്രമല്ല ബ്രസീലിലും അമേരിക്കയിലുമെല്ലാം വലതുപക്ഷം തോറ്റതില് ഇത് ഘടകമാണെന്നും കെ എം ഷാജി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ കെ എം ഷാജിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പരിഹാസമുയര്‍ന്നിരുന്നു.