
യുഎസ് ഹൗസിൽ ഡിഫൻസ് സെക്രട്ടറി പീറ്റ് ഹേഗ്സേത്തിനെതിരായ ഇംപീച്ച്മെന്റ് പ്രമേയത്തിനു വോട്ട് ചെയ്യാൻ എത്താതിരുന്ന 11 ഡെമോക്രാറ്റിക് അംഗങ്ങൾ കടുത്ത വിമർശനം നേരിടുന്നു. ഏഴു വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് റിപ്പബ്ലിക്കൻ പാർട്ടി പ്രമേയം കമ്മിറ്റിക്കു വിടാൻ തീരുമാനിച്ചു ഹേഗ്സേത്തിന് തൽക്കാല ആശ്വാസം ഉറപ്പാക്കിയത്.
എത്താതിരുന്ന ചിലർ ട്രാഫിക് തടസം പോലുള്ള വാദങ്ങൾ ഉന്നയിച്ചപ്പോൾ ഡെമോക്രാറ്റിക് രണ്ടാം സ്ഥാനമുള്ള നേതാവ് റെപ്. കാതറൈൻ ക്ളർക് (മാസച്യുസെറ്റ്സ്) അവരെ ശാസിച്ചെന്നു 'ന്യൂ യോർക്ക് ടൈംസ്' റിപ്പോർട്ട് ചെയ്തു.
ഇടക്കാല തിരഞ്ഞെടുപ്പിലെ അത്യുജ്വല വിജയത്തിനു ശേഷം ഡെമോക്രാറ്റുകൾക്കു നാണക്കേടായ വോട്ടെടുപ്പാണ് സഭയിൽ നടന്നത്. "സഭയിൽ എത്തി ജോലി ചെയ്യുക!" എന്നു സെനറ്റിലേക്കു ജയിച്ച ഡെമോക്രാറ്റ് അബ്ദുൾ സായിദ് സി എൻ എൻ ടെലിവിഷനിൽ പ്രതികരിച്ചു. സഭയിലെ വോട്ടിംഗ് കഴിഞ്ഞു പുറത്തിറങ്ങിയ റെപ്. സിഡ്‌നി കംലാഗർ-ഡോവ് (കാലിഫോർണിയ) രോഷം കൊണ്ട് ജ്വലിക്കയായിരുന്നുവെന്നു പത്രം പറയുന്നു.
മാസച്ചുസെറ്റ്സ് റെപ്. ജിം മക്ഗവേൺ ചോദിച്ചു: "ജനങ്ങളുടെ രോഷം എന്താണെന്നു അറിയാമോ? യുദ്ധക്കുറ്റങ്ങൾ ചെയ്ത സെക്രട്ടറി ഓഫ് വാർ ഇപ്പോഴും കസേരയിൽ തന്നെയുണ്ട്."
എത്താതിരുന്ന പലരോടും വിശദീകരണം എഴുതി വാങ്ങിയെന്നു സഭയിലെ പാർട്ടി നേതാവ് റെപ്. ഹക്കീം ജെഫ്രിസ് പറഞ്ഞു.
വോട്ട് ചെയ്യാൻ എത്താതിരുന്ന 11 പേർ ഇവരാണ്: ജൂലിയ ബ്രൗൺലി, ലു കൊറിയ, നാൻസി പെലോസി (മൂവരും കാലിഫോർണിയ), ലോറ ഗില്ലൻ (ന്യൂ യോർക്ക്), സ്റ്റീവൻ ഹോർസ്‌ഫോർഡ് (നെവാഡ), ജോനാഥൻ എൽ. ജാക്‌സൺ (ഇല്ലിനോയ്), ബ്രിട്ടനി പീറ്റേഴ്സൺ (കൊളറാഡോ), മെലാനി സ്റ്റാൻസ്ബറി (ന്യൂ മെക്സിക്കോ), ഹേലി സ്റ്റീവൻസ് (മിഷിഗൺ), മരിലിൻ സ്‌ട്രിക്‌ലാൻഡ് (വാഷിംഗ്ടൺ), ഫ്രഡറിക്ക വിൽസൺ (ഫ്ലോറിഡ).
Democrats upset about absentees at Hegseth vote