
ന്യൂ യോർക്ക് ബ്രൂക്ലിനിൽ ബുധനാഴ്ച്ച മൂന്നു നില കെട്ടിടം തകർന്നു വീണു മരിച്ചവരുടെ എണ്ണം എട്ടായി എന്നു വ്യാഴാഴ്ച്ച രാവിലെ മേയർ സോഹ്രാൻ മാംദാനി അറിയിച്ചു. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ രക്ഷാ പ്രവർത്തകർ തിരച്ചിൽ തുടരുകയാണ്. തിരച്ചിൽ ദിവസങ്ങളോളം തുടരാമെന്നു അഗ്നിരക്ഷാ സേന പറഞ്ഞു.
ഏഴു കുട്ടികൾ ഉൾപ്പെടെ 17 പേർക്കു പരുക്കേറ്റു. അതിൽ നാലു പേരുടെ നില ഗുരുതരമാണ്.
ന്യൂകിർക്, ഫ്ലാറ്റ്ബുഷ് അവന്യുകളിലെ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ ഇനിയും പലരും കുടുങ്ങി കിടപ്പുണ്ടെന്നു എഫ് ഡി എൻ വൈ അധികൃതർ ആശങ്ക പ്രകടിപ്പിച്ചു. തൊട്ടടുത്ത് പണി നടന്നു കൊണ്ടിരുന്ന ഇടത്തേക്കാണ് വൈകിട്ട് നാലു മണിയോടെ കെട്ടിടം വീണതെന്നു കമ്മീഷണർ ലിലിയൻ ബോൺസിഗ്നോർ പറഞ്ഞു.
കെട്ടിടത്തിന്റെ താഴത്തെ നിലയിൽ ഓഫിസുകൾ പ്രവർത്തിച്ചിരുന്നു. നാലു ഫ്ലാറ്റുകൾ ഉണ്ടായിരുന്നു.
നായ്ക്കളെയും തിരച്ചിലിനു ഉപയോഗിക്കുന്നുണ്ട്. ഹെലികോപ്റ്ററുകളും.
അന്വേഷണം നടത്തുമെന്നു മാംദാനി അറിയിച്ചു.
അടുത്ത വസ്തുവിൽ നിയമാനുസൃതം ഭൂമി കുഴിക്കൽ നടത്തിയെന്ന് അധികൃതർ പറഞ്ഞു. അവിടത്തെ കെട്ടിട നിർമാണം പൂർണമായി നിർത്താൻ ഉത്തരവിട്ടു.
New York building crash toll mounts to 8