Image

വിദേശയാത്രയ്ക്ക് അനുമതി തേടി; തച്ചങ്കരിക്കെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി

Published on 12 November, 2026
വിദേശയാത്രയ്ക്ക് അനുമതി തേടി; തച്ചങ്കരിക്കെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി

മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിക്കെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. വിദേശയാത്രയ്ക്ക് അനുമതി തേടി സമർപ്പിച്ച ഹർജിയിൽ തച്ചങ്കരിയുടെ വാദങ്ങളിൽ വൈരുദ്ധ്യമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ജാമ്യാപേക്ഷയിലും ഇളവ് തേടിയുള്ള അപേക്ഷയിലും വ്യത്യസ്ത വാദങ്ങളാണ് ഉന്നയിച്ചിരിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. വിമർശനത്തിന് പിന്നാലെ ഹർജി പിൻവലിക്കാൻ തച്ചങ്കരി അനുമതി തേടി.

തച്ചങ്കരിയെ സെല്ലിൽ പാർപ്പിക്കാതെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നിൽ ഗൂഢാലോചനയുണ്ടോയെന്ന് അറിയേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. മെഡിക്കൽ ബോർഡ് അദ്ദേഹത്തെ പരിശോധിക്കണം. വിദഗ്ധ സമിതിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ തുടർനടപടി തീരുമാനിക്കാമെന്നും അസുഖം എന്താണെന്ന് ആദ്യം വ്യക്തമാകട്ടെയെന്നും കോടതി നിരീക്ഷിച്ചു.

ശ്വാസംമുട്ടലായിരുന്നു അസുഖമെന്ന് തച്ചങ്കരി കോടതിയെ അറിയിച്ചു. എന്നാൽ, ശ്വാസംമുട്ടലുണ്ടായിരുന്നിട്ടും ദുബായിലേക്ക് പോകാൻ ശ്രമിക്കുന്നതെന്തിനാണെന്ന് കോടതി ചോദിച്ചു. ‘തച്ചങ്കരി ജയിലിൽ കിടന്നിട്ടില്ല. ഡിജിപിയായിരുന്നപ്പോഴാണ് ജയിൽ കണ്ടത്’ എന്നായിരുന്നു കോടതിയുടെ പരിഹാസം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക