Image

ഇറാനെതിരെ യുദ്ധത്തിന് ഒരുങ്ങാൻ നെതന്യാഹു സൈന്യത്തിനു നിർദേശം നൽകി; അതിനുള്ള അടിയന്തര സാഹചര്യം ഇല്ലെന്നു എയ്‌സൻകോട്ട് (പിപിഎം)

Published on 12 November, 2026
ഇറാനെതിരെ യുദ്ധത്തിന് ഒരുങ്ങാൻ നെതന്യാഹു സൈന്യത്തിനു നിർദേശം നൽകി; അതിനുള്ള അടിയന്തര സാഹചര്യം ഇല്ലെന്നു എയ്‌സൻകോട്ട് (പിപിഎം)

ഇറാനെതിരെ യുദ്ധം വീണ്ടും ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട ഇസ്രയേലി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി പ്രസിഡന്റ് ട്രംപ് ഏറ്റുമുട്ടി എന്ന വാർത്തയ്ക്കു പിന്നാലെ, യുദ്ധത്തിനു ഒരുങ്ങാൻ ഇസ്രയേലി  സേന ഐ ഡി എഫിനു നെതന്യാഹു നയിക്കുന്ന സെക്യൂരിറ്റി ക്യാബിനറ്റ് നിർദേശം നൽകിയെന്നു റിപ്പോർട്ട്. ഇസ്രയേലി പബ്ലിക് ബ്രോഡ്കാസ്റ്റർ കാൻ ആണ് ചൊവ്വാഴ്ച്ച ഈ റിപ്പോർട്ട് പുറത്തു വിട്ടത്.

പുതിയ ഗവർമെന്റുണ്ടാക്കാൻ പ്രസിഡന്റ് ഇസാക്‌ ഹെർസോഗ് പ്രതിപക്ഷ നേതാവ് ഗാഡി എയ്‌സൻകോട്ടിനു നാലാഴ്ച്ച സമയം അനുവദിക്കയും അതിനുള്ള നീക്കങ്ങൾ പുരോഗമിക്കയും ചെയ്യുന്നതിനിടയിലാണ് നെതന്യാഹു ഇറാനിൽ നിന്നു സുരക്ഷാ ഭീഷണി ഉണ്ടെന്നു അവകാശപ്പെട്ടു ആക്രമണത്തിനു ഒരുങ്ങുന്നത്.

അടിയന്തര ന്യായമൊന്നും ഇല്ലാതെ യുദ്ധത്തിനു പോകുന്നതിനെ എതിർക്കുന്നുവെന്നു എയ്‌സൻകോട്ട് വ്യക്തമാക്കി.

ട്രംപ്-നെതന്യാഹു ഫോൺ സംഭാഷണം ചൂടു പിടിച്ചതായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. വീണ്ടും യുദ്ധത്തിനില്ല എന്നു വ്യക്തമാക്കിയിട്ടുള്ള ട്രംപിനോടു യുദ്ധം കൂടിയേ തീരൂ എന്നു നെതന്യാഹു വാദിച്ചപ്പോൾ പ്രസിഡന്റ് ക്ഷുഭിതനായി. നയതന്ത്ര ചർച്ചകൾ തുടരുകയും ഉപരോധം നിലനിർത്തുകയും ചെയ്യുക എന്നതാണ് ട്രംപിന്റെ പ്രഖ്യാപിത നയം.

ഇരുവരും ഏറ്റുമുട്ടി എന്ന റിപ്പോർട്ട് നെതന്യാഹുവിന്റെ ഓഫിസ് തള്ളി.

ജൂണിൽ, ഒരു ഫോൺ കോളിൽ താൻ നെതന്യാഹുവിനെ അശ്ലീലം ചേർത്തു ഭ്രാന്തൻ എന്നു വിളിച്ചതായി ട്രംപ് വെളിപ്പെടുത്തിയിരുന്നു.

യുദ്ധം വീണ്ടും ആരംഭിക്കണം എന്നാവശ്യപ്പെട്ടു നെതന്യാഹു ദിവസവും ട്രംപിനെ വിളിച്ചു കൊണ്ടിരുന്നു എന്നാണ് ഫൈനാൻഷ്യൽ ടൈംസ് പറയുന്നത്. ഇറാന്റെ നേതൃത്വത്തെ മാറ്റണമെന്നു പുതിയ പാർലമെന്റിന്റെ ഉദ്‌ഘാടനത്തിൽ അദ്ദേഹം പറഞ്ഞു. ട്രംപ് ഇറാനു മേലുള്ള സാമ്പത്തിക സമമർദം കൊണ്ടു തൃപ്തനാണെന്നു സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റുബിയോ തന്നെ പറഞ്ഞിട്ടുണ്ട്.

Netanyahu asks IDF to gear up for Iran assault

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക