Image

സുനിതാ വില്യംസ് വെറ്ററൻസ് ഡേ പരേഡിൽ ഗ്രാൻഡ് മാർഷലായി (പിപിഎം)

Published on 12 November, 2026
സുനിതാ വില്യംസ് വെറ്ററൻസ് ഡേ പരേഡിൽ ഗ്രാൻഡ് മാർഷലായി (പിപിഎം)

ഇന്ത്യൻ അമേരിക്കൻ ബഹിരാകാശ സഞ്ചാരി സുനിതാ വില്യംസിനെ ന്യൂ യോർക്കിൽ മുൻ സൈനികർക്ക് അഭിവാദ്യം അർപ്പിക്കുന്ന വെറ്ററൻസ് ഡേ പരേഡിൽ ഗ്രാൻഡ് മാർഷലായി ആദരിച്ചു. മൻഹാട്ടൻ ഫിഫ്ത് അവന്യുവിൽ 20,000 പേർ പങ്കെടുത്ത പരേഡാണ് ബുധനാഴ്ച്ച മുൻ നാവിക ക്യാപ്റ്റൻ കൂടിയായ വില്യംസ് നയിച്ചത്.

ഇതൊരു അസാമാന്യ ബഹുമതിയാണെന്നു അവർ പറഞ്ഞു. "എല്ലാ തലമുറകളിൽ നിന്നുമുള്ള സൈനികരുടെ സേവനവും ത്യാഗവും അർപ്പണവും ഓർമ്മിക്കുന്ന പരേഡിൽ ന്യൂ യോർക്ക് നിവാസികളോടും അമേരിക്കക്കാരോടും ഒപ്പം ചേരാൻ എനിക്ക് അഭിമാനമുണ്ട്."

നാസയിൽ ചേരുന്നതിനു മുൻപ് ടെസ്റ്റ് പൈലറ്റ് ആയിരുന്നു വില്യംസ്. ബഹിരാകാശത്തു 608 ദിവസം കഴിച്ചു കൂട്ടിയ അവർ 9 തവണ അവിടെ നടന്നു 62 മണിക്കൂർ റെക്കോർഡും സൃഷ്ടിച്ചു.

107ആം വെറ്ററൻസ് ഡേ പരേഡിൽ ആയിരക്കണക്കിനു മുൻ സൈനികരും സൈനിക, പോലീസ് വിഭാഗങ്ങളും നിരവധി ബാൻഡുകളും പങ്കെടുത്തു.

ഇന്ത്യക്കാരൻ ദീപക് പാണ്ട്യയുടെയും സ്ലൊവേനിയൻ ഉർസുലിൻ പാണ്ട്യയുടെയും പുത്രിയായ സുനിത വില്യംസ് 2024ൽ ബോയിങ് സ്റ്റാർലൈനറിൽ ബഹിരാകാശ കേന്ദ്രത്തിലേക്കു പറന്നപ്പോൾ സ്റ്റാർലൈനർ തകരാർ മൂലം 9 മാസം അവിടെ കുടുങ്ങി പോയിരുന്നു.

Sunita Williams honoured as Grand Marshal of New York Veterans Parade

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക