Image

ചേരാനല്ലൂർ വാഹനാപകടക്കേസ്: പ്രതിയുടെ പിതാവായ ജഡ്ജി ഇന്ന് വീണ്ടും കോടതിയിൽ സിറ്റിങ് നടത്തും

Published on 12 November, 2026
ചേരാനല്ലൂർ വാഹനാപകടക്കേസ്: പ്രതിയുടെ പിതാവായ ജഡ്ജി ഇന്ന് വീണ്ടും കോടതിയിൽ സിറ്റിങ് നടത്തും

​കൊച്ചി: ചേരാനല്ലൂർ വാഹനാപകടക്കേസിൽ പ്രതിയായ 17-കാരന്റെ പിതാവായ ജഡ്ജി ഇന്ന് മുതൽ വീണ്ടും കോടതിയിൽ സിറ്റിങ് ആരംഭിക്കും. ഇരിങ്ങാലക്കുട അഡീഷനൽ സെഷൻസ് കോടതിയിലാണ് അദ്ദേഹം ചുമതലയേൽക്കുന്നത്. വാഹനാപകടക്കേസുകളാണ് അദ്ദേഹം പരിഗണിക്കുക. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങിയതായും, ഇരിങ്ങാലക്കുട ബാർ അസോസിയേഷനും ഗവൺമെന്റ് പ്ലീഡർക്കും അറിയിപ്പ് നൽകിയതായും കോടതി വൃത്തങ്ങൾ വ്യക്തമാക്കി.

​കഴിഞ്ഞ ഒക്ടോബർ 25-ന് പുലർച്ചെ 2.20-നായിരുന്നു ചേരാനല്ലൂരിൽ 17-കാരൻ ഓടിച്ച ആഡംബര കാറിടിച്ച് സ്കൂട്ടർ യാത്രക്കാരനായ ജയബാലകൃഷ്ണൻ മരിച്ചത്. അപകടത്തിൽപ്പെട്ട വാഹനം ജഡ്ജിയുടെ ഉടമസ്ഥതയിലുള്ളതായിരുന്നു. സംഭവത്തിന് പിന്നാലെ അവധിയിലായിരുന്ന ജഡ്ജി കോടതിയിൽ ഹാജരായിരുന്നില്ല. കേസിൽ അദ്ദേഹത്തിന് ഹൈക്കോടതി നേരത്തെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.

​അതേസമയം, കേസിലെ പ്രതിയായ 17-കാരന് കീഴ്‌ക്കോടതി ജാമ്യം അനുവദിച്ച ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പ്രതിയുടെ പിതാവ് സ്വാധീനമുള്ള ജുഡീഷ്യൽ ഓഫീസറായതിനാൽ കേസ് അട്ടിമറിക്കപ്പെടാൻ സാധ്യതയുണ്ടെന്നാണ് കുടുംബം ഹർജിയിൽ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക